ന്യൂഡെല്‍ഹി: (www.kvartha.com) തര്‍ക്കം മൂത്തപ്പോള്‍ ഭാര്യയെ ഭര്‍ത്താവ് മരത്തടികൊണ്ട് അടിച്ചുകൊന്നതായി റിപോര്‍ട്. 30 കാരിയായ അഫ്രീന്‍ നാജ് ആണ് കൊല്ലപ്പെട്ടത്. ഹൗസ് ഖാസി മേഖലയില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പ്രതിയായ അഫ്രീന്റെ ഭര്‍ത്താവ് സല്‍മാന്‍ ജവഹറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: മരത്തടികൊണ്ടുള്ള അടിയേറ്റതിനെ തുടര്‍ന്ന് മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന അഫ്രീനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉച്ചയോടെ ഫോണ്‍കാള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
10 വര്‍ഷം മുമ്പാണ് അജ്‌മെരി ഗേറ്റിലെ ശാഹ് ഗജ് സ്വദേശിനായായ അഫ്രീന്‍ നാജും ജവഹറും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്. ഇരുവരും തമ്മില്‍ പലപ്പോഴായി തര്‍ക്കമുണ്ടായിരുന്നുവെന്നും സന്തോഷകരമായ ജീവിതമായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ജവഹര്‍ പലപ്പോഴായി അഫ്രീനോട് മോശമായിട്ടാണ് പെരുമാറിയിരുന്നത്. ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. വെള്ളിയാഴ്ചയും അഫ്രീനുമായി തര്‍ക്കത്തിലേര്‍പെടുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനിടയില്‍ ജവഹര്‍ മരത്തടികൊണ്ട് അഫ്രീന്റെ തലക്കടിക്കുകയായിരുന്നു.
അടിയേറ്റ അഫ്രീന്‍ താഴെ വീഴുകയായിരുന്നു. വിവരമറിഞ്ഞ അയല്‍ക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. കൊലപാതകത്തിനാണ് പൊലീസ് കേസെടുത്തത്. ഫോറന്‍സിക് അധികൃതര്‍ സ്ഥലത്തെത്തി തെളിവുശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Keywords: News, National, National-News, Crime, Crime-News, Delhi News, Killed, Woman, Housewife, Husband, Arrested, Police, Delhi: Woman Killed by man.