Youth Killed | വാഹനം പാര്‍ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; 'ഡെല്‍ഹിയില്‍ യുവാവിനെ ആറംഗ സംഘം വീടുകയറി കുത്തിക്കൊന്നു'; 4 പേര്‍ അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) വാഹനം പാര്‍ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍. യുവാവിനെ ആറംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നതായി പൊലീസ്. അരവിന്ദ് മണ്ഡല്‍ (36) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി.

പൊലീസ് പറയുന്നത്: തെക്ക് കിഴക്കന്‍ ഡെല്‍ഹിയിലെ സരിതാ വിഹാറില്‍ ശനിയാഴ്ച (16.09.2023) രാത്രി 9.30 ഓടെയാണ് സംഭവം. ഭാര്യയുടെയും മകന്റെയും മുന്നില്‍ വച്ചായിരുന്നു ക്രൂര കൊലപാതകം. ഗുരുതരമായി പരുക്കേറ്റ അരവിന്ദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അരവിന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ രേഖയ്ക്കും പരുക്കേറ്റിട്ടുണ്ട്.

മകന്‍ ആകാശിനെ സ്‌കൂളില്‍ നിന്ന് വിളിച്ച ശേഷം മടങ്ങുന്നതിനിടെ, മനോജ് ഹാല്‍ദര്‍ എന്നയാളുമായി അരവിന്ദ് മണ്ഡല്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടിരുന്നു. ബൈക് പാര്‍ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വൈകുന്നേരത്തോടെ പ്രശ്‌നം ഒത്തുതീര്‍പ്പായതോടെ അരവിന്ദ് വീട്ടിലേക്ക് മടങ്ങി. എന്നാല്‍ രാത്രി ഒമ്പതരയോടെ മൂന്ന് ബൈകുകളിലെത്തിയ അക്രമിസംഘം വീടിനുള്ളില്‍ അതിക്രമിച്ച് കയറി കുത്തുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടും. ഇവരെല്ലാം സരിത വിഹാറിലെ പ്രിയങ്ക കാംപിലെ താമസക്കാരാണണെന്ന് പൊലീസ് അറിയിച്ചു.

Youth Killed | വാഹനം പാര്‍ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; 'ഡെല്‍ഹിയില്‍ യുവാവിനെ ആറംഗ സംഘം വീടുകയറി കുത്തിക്കൊന്നു'; 4 പേര്‍ അറസ്റ്റില്‍



Keywords: News, National, National-News, Crime, Crime-News, Delhi News, Man, Killed, Wife, Child, Argument, Parking Spot, Delhi: Man Killed In Front of Wife, Child Over Argument on Parking Spot. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia