SWISS-TOWER 24/07/2023

Killed | നിര്‍ത്തിയിട്ട ബൈക് എടുക്കുന്നതിനിടെ തര്‍ക്കം; '14 കാരനെ മര്‍ദിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ പിതാവിനെ അടിച്ചുകൊന്നു'

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മകനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ പിതാവിനെ ഇഷ്ടിക ഉപയോഗിച്ച് അടിച്ചുകൊന്നതായി റിപോര്‍ട്. ഓക്ല സഞ്ജയ് കോളനിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചുമട്ടു തൊഴിലാളിയായ മുഹമ്മദ് ഹനീഫ് (38) ആണ് കൊല്ലപ്പെട്ടത്. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് ദാരുണ സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ: കൗമാരക്കാരായ കുട്ടികള്‍ ചേര്‍ന്ന് മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവിനെ കട്ട കൊണ്ട് അടിച്ചുകൊന്നത്. കൊല്ലപ്പെട്ടയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകനും സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Killed | നിര്‍ത്തിയിട്ട ബൈക് എടുക്കുന്നതിനിടെ തര്‍ക്കം; '14 കാരനെ മര്‍ദിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ പിതാവിനെ അടിച്ചുകൊന്നു'




വെള്ളിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ബൈക് എടുക്കുന്നതിനാണ് ഫനീഫിന്റെ 14 കാരനായ മകന്‍ രാത്രിയില്‍ തെരുവിലെത്തിയത്. ഈ സമയം, ബൈകിനു മുകളില്‍ അഞ്ചു പേരടങ്ങുന്ന സംഘം ഇരിക്കുന്നുണ്ടായിരുന്നു. ഇവരോട് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് തര്‍ക്കമായി. ബഹളം കേട്ടാണ് ഹനീഫ് ഇവിടേക്ക് എത്തിയത്.

മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഹനീഫിനെയും സംഘം കട്ട കൊണ്ട് ആക്രമിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, National, National-News, Crime, Crime-News, Delhi News, Sanjay Colony, Okhla Phase Two, Victim, Porter, Police, Minor Boy, Son, Father, Killed, Delhi Man Beaten To Death With Bricks While Trying To Save Son.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia