Follow KVARTHA on Google news Follow Us!
ad

Investigation | മാക്കൂട്ടം ചുരം പാതയിൽ ട്രോളി ബാഗിൽ തള്ളിയ മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമെന്ന് പൊലീസ്; അന്വേഷണം ഊർജിതം; മേഖലയിൽ കാണാതായ യുവതികളുടെ വിവരശേഖരണം ആരംഭിച്ചു

കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് Crime, Murder, Virajpet, Kannur, കേരള വാർത്തകൾ
കണ്ണൂർ: (www.kvartha.com) കേരള - കർണാടക അന്തർസംസ്ഥാന പാതയായ മാക്കൂട്ടം ചുരത്തിൽ വനത്തിനുള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ മൃതേദഹം കണ്ടെത്തിയ സംഭവത്തിൽ വിരാജ്പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 19 വയസ് തോന്നിപ്പിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണ റിപോർട്. എവിടെ നിന്നോ അരുംകൊല നടത്തി മൃതദേഹം അറുത്തു മുറിച്ചു കഷ്ണങ്ങളാക്കി മൂന്ന് ട്രോളി ബാഗിലാക്കി ആളൊഴിഞ്ഞ വനമേഖലയിൽ തള്ളിയതായിരിക്കാമെന്നാണ് പൊലീസ് അന്വേഷണത്തിലുള്ള പ്രാഥമിക നിഗമനം.

News, Kerala, Kannur, Crime, Murder, Virajpet, Investigation, Police, Woman, Deadbody, Dead body in trolley bag is two weeks old: Police.

മാക്കൂട്ടം ചെക് പോസ്റ്റില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള വനത്തിനുള്ളിലെ കുഴിയിലാണ് ട്രോളി ബാഗിലാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. അമേരികൻ ട്രാവലർ എന്ന വലിയ ട്രോളി ബാഗില്‍ മടക്കി ചുരുട്ടി വെച്ച നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീക്ക് 20 നും 30 നും ഇടയിൽ പ്രായം തോന്നിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ചൂരിദാറാണ് ധരിച്ചിരിക്കുന്നത്.

മാക്കൂട്ടം - ചുരം റോഡിൽ നിന്നും വനത്തിനുള്ളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റികുകൾ ശേഖരിക്കുന്ന വനം വകുപ്പിന്റെ താൽകാലിക ജീവനക്കാർ തിങ്കളാഴ്ച ഉച്ചയോടെ വനത്തിനുള്ളിൽ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് എത്തി മൃതദേഹം വിരാജ്പേട്ട താലൂക് ആശുപത്രിയിലേക്ക് മാറ്റി.

മടിക്കേരി എസ് പി രാമരാജിൻ്റെ നേതൃത്വത്തിൽ പൊലീസ് മൃതദേഹ പരിശോധന നടത്തി. ഫോറൻസിക് പരിശോധനയ്ക്കായി മൃതദേഹം രാത്രിയോടെ മടിക്കേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ അടുത്ത കാലത്ത് കാണാതായ യുവതികളുടെ വിവരശേഖരണം പൊലീസ് ആരംഭിച്ചു.

മൃതദേഹപരിശോധ റിപോർട് കിട്ടിയ ശേഷം ശാസ്ത്രീയ അന്വേഷണം ആരംഭിക്കുമെന്ന് വിരാജ്പേട്ട പൊലീസ് പറഞ്ഞു. കേരളത്തിൽ നിന്ന് മൈസൂറു, ബെംഗ്ളുറു ഭാഗങ്ങങ്ങളിലേക്ക് പോകുന്ന പ്രധാന പാതയാണ് മാക്കൂട്ടം ചുരം റോഡ്. അടുത്തിടെ കേരളത്തിൽ നിന്നും കാണാതായ യുവതികളുടെ വിവരശേഖരണവും ഇരിട്ടി - പേരാവൂർ, പൊലീസ് സ്റ്റേഷനുകളിൽ ആരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kannur, Crime, Murder, Virajpet, Investigation, Police, Woman, Deadbody, Dead body in trolley bag is two weeks old: Police.

< !- START disable copy paste -->

Post a Comment