Dead body | മാക്കൂട്ടം ചുരം പാതയില്‍ ട്രോളി ബാഗില്‍ മൃതദേഹം കഷ്ണങ്ങളാക്കി റോഡരികിലെ കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

 


കൂട്ടുപുഴ: (www.kvartha.com) തലശേരി- കുടക് അന്തര്‍സംസ്ഥാനപാതയില്‍ ട്രോളിബാഗില്‍ മൃതദേഹം തളളിയ നിലയില്‍ കണ്ടെത്തി. കൂട്ടുപുഴയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുളള മാക്കൂട്ടം ചുരം പാതയിലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലിയെന്ന സ്ഥലത്ത് റോഡിനോടു അടുത്തുളള കുഴിയിലാണ് മൂന്ന് നീല ട്രോളിബാഗുകളില്‍ മൃതദേഹം മുറിച്ചു കഷ്ണങ്ങളാക്കിയ നിലയില്‍ വനത്തത്തില്‍ തളളിയ നിലയില്‍ കണ്ടെത്തിയത്.
 
Dead body | മാക്കൂട്ടം ചുരം പാതയില്‍ ട്രോളി ബാഗില്‍ മൃതദേഹം കഷ്ണങ്ങളാക്കി റോഡരികിലെ കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി


തിങ്കളാഴ്ച വൈകുന്നേരം അസഹനീയമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികളാണ് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരിട്ടി, പേരാവൂര്‍, വീരാജ് പേട്ട പൊലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയിലുളള മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കേരളത്തില്‍ നിന്നും മാറി വീരാജ് പേട്ട പൊലീസ് സ്‌റ്റേഷനിലായതിനാല്‍ വീരാജ് പേട്ട പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നുണ്ട്. ഇരിട്ടി, പേരാവൂര്‍ ഭാഗങ്ങളില്‍ നിന്നും കാണാതായാവരുടെ ലിസ്റ്റ് കേരളാ പൊലീസും ശേഖരിച്ചുവരികയാണ്.

മൃതദേഹം വീരാജ് പേട്ട താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കര്‍ണാടക സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക സൂചന. സംഭവം കൊലപാതകമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. നാല് കഷ്ണങ്ങളാക്കിയാണ് മൃതദേഹം ട്രോളിബാഗിലുളളത്.

തലയും ശരീരവും അറുത്തുമാറ്റി കഷ്ണങ്ങളാക്കി നിലയിലാണെന്നാണ് പൊലീസ് ഇന്‍ക്വസ്റ്റ് റിപോര്‍ട്. വിജനപ്രദേശമായ മാക്കൂട്ടം ചുരം പാതയില്‍ രാത്രികാലത്ത് മൃതദേഹം കൊണ്ടുവന്നു തളളിയാതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.

Keywords: News, Malayalam-News, Kerala-News, Kannur, Crime, Crime, Murder, Virajpet, Kannur, Dead body found from troll bag.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia