Follow KVARTHA on Google news Follow Us!
ad

CPM | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ആശങ്കയുടെ മുള്‍മുനയില്‍ സിപിഎം; പി ആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതിന്റെ പിന്നില്‍ പ്രതികാര നടപടിയെന്ന് എം വി ഗോവിന്ദന്‍

'ഇ ഡി വേട്ടയാടുകയാണ്', CPM, Karuvannur, Bank, കേരള വാർത്തകൾ, Politics
കണ്ണൂര്‍: (www.kvartha.com) കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതോടെ സിപിഎം സംസ്ഥാന നേതൃത്വം ആശങ്കയുടെ മുള്‍മുനയിലായി. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് പ്രതികാര നിലപാടിന്റെ നടപടിയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ പറഞ്ഞു. തളിപ്പറമ്പില്‍ മണ്ഡലത്തിലെ ആന്തൂരില്‍ ഒരു പൊതുപരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

CPM, Karuvannur, Bank, Politics, Fraud, AC Moideen. ED, Govt, Cooperative, CPM worried about Karuvannur bank fraud case.

അരവിന്ദാക്ഷന്‍ അദ്ദേഹത്തെ മര്‍ദിച്ച കാര്യം പുറത്തുപറഞ്ഞതാണ്. അദ്ദേഹത്തെ പലതവണ ചോദ്യം ചെയ്തുവിട്ടതാണ്. അദ്ദേഹത്തെ ഇ ഡി വേട്ടയാടുകയാണ്. ഇ ഡിക്ക്‌ കേന്ദ്ര ഏജന്‍സിയെന്ന നിലയില്‍ പാര്‍ടിയിലേക്കെത്താനുളള നീക്കമാണ് നടത്തുന്നത്. സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിക്കുകയാണ്. ഇതിനു വഴങ്ങാന്‍ പാര്‍ടിക്ക് മനസില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ചോദ്യം ചെയ്യുന്ന മുറി നിങ്ങളെല്ലാം കണ്ടതാണല്ലോ. അതിന്റെ അകത്തുകയറിയാല്‍ മറ്റാര്‍ക്കൊന്നും കാണാന്‍ കഴിയില്ല. അരവിന്ദാക്ഷനെ മൃഗീയമായി അക്രമിക്കുകയും ശക്തമായി രീതിയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൊയ്തീന്‍ ചാക്കില്‍ കെട്ടി പണം കൊണ്ടുപോയെന്ന് പറയണമെന്നു ആവശ്യപ്പെട്ടു. മൊയ്തീനെതിരെ മാത്രമല്ല മറ്റാര്‍ക്കെതിരെ വേണമെങ്കിലും ഇത്തരം നടപടികളുണ്ടായേക്കാം. പാര്‍ടി ഇതൊക്കെ നേരത്തെ ജനങ്ങളോട് പറഞ്ഞതാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതോടെ സിപിഎം സംസ്ഥാന നേതൃത്വം ആശങ്കയിലാണ്. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്. കരുവന്നൂര്‍ ബാങ്ക് കേസില്‍ രണ്ടുപേരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ചോദ്യം ചെയ്യലിനിടയില്‍ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചിരുന്നുവെന്ന് അരവിന്ദാക്ഷന്‍ പരാതി നല്‍കിയിരുന്നു. കേസില്‍ മൊഴിയായി സിപിഎം നേതാക്കളുടെ പേര് നല്‍കണം എന്നാവശ്യപ്പെട്ടാണ് മര്‍ദിച്ചതെന്നും അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാണ് അന്ന് പീഡിപ്പിച്ചതെന്നായിരുന്നു പരാതി. പുറംലോകം കാണിക്കില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും അരവിന്ദാക്ഷന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എഴുതിവച്ച ലിസ്റ്റ് പ്രകാരം സിപിഎം സംസ്ഥാന സെക്രടറിയറ്റംഗം പി കെ ബിജു, സംസ്ഥാന കമിറ്റിയംഗങ്ങളായ എ സി മൊയ്തീന്‍ എംഎല്‍എ, എം കെ കണ്ണന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ കള്ളമൊഴി രേഖപ്പെടുത്തി ഒപ്പിട്ട് വാങ്ങിയെന്നും പരാതിയില്‍ പറയുന്നുണ്ട്. എ സി മൊയ്തീന് പോപുലര്‍ ഫ്രണ്ട് ബന്ധം ഉണ്ടെന്ന് പറയണമെന്ന് ആവശ്യപ്പെട്ടും മര്‍ദിച്ചുവെന്നു ചൂണ്ടിക്കാട്ടി എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് അരവിന്ദാക്ഷന്‍ ഇ ഡിക്കെതിരെ പരാതി നല്‍കിയത്.
CPM, Karuvannur, Bank, Politics, Fraud, AC Moideen. ED, Govt, Cooperative, CPM worried about Karuvannur bank fraud case.

Post a Comment