Follow KVARTHA on Google news Follow Us!
ad

Complaint | പി കെ ശ്രീമതി തിരുവോണത്തിന് വീട്ടില്‍ ബീഫും മീനും വിളമ്പുമെന്ന് പറഞ്ഞോ? സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം; പരാതി നല്‍കി

Malayalam News, PK Srimati, Social Media, Kannur News
കണ്ണൂര്‍: (www.kvartha.com) സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പൊലീസില്‍ പരാതി നല്‍കി. തിരുവോണത്തിന് വീട്ടില്‍ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി പറഞ്ഞതായാണ് വ്യാജപ്രചരണം. പി കെ ശ്രീമതിയുടെ ഫോട്ടോ സഹിതമാണ് ഇത്തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നത്. ഇതിനെതിരെയാണ് പൊലീസില്‍ പി കെ ശ്രീമതി പരാതി നല്‍കിയത്.
    
Kerala News, Kannur News, Malayalam News, PK Srimati, Social Media, Politics, Political News, CPM leader PK Srimati has lodged a complaint with the police against the false propaganda being spread on social media.

വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേൻഡ്യാ പ്രസിഡന്റുകൂടിയായ പി കെ ശ്രീമതി കണ്ണൂര്‍ റൂറല്‍ പൊലീസ് ചീഫ്  ഹേമലതയ്ക്ക് പരാതി നല്‍കിയത്. മതസ്പര്‍ദ്ധ ഉണ്ടാക്കാനുള്ള നീക്കമാണിതെന്ന് ശ്രീമതി പരാതിയില്‍ ആരോപിച്ചു. ഈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kerala News, Kannur News, Malayalam News, PK Srimati, Social Media, Politics, Political News, CPM leader PK Srimati has lodged a complaint with the police against the false propaganda being spread on social media.
< !- START disable copy paste -->

Post a Comment