March | സഹകരണ ബാങ്കുകളിലെ തട്ടിപ്പ്: ഒക്ടോബര്‍ 2ന് തിരുവനന്തപുരത്ത് ബിജെപിയുടെ ബഹുജന മാര്ച്, നടന് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
Sep 27, 2023, 14:02 IST
തിരുവനന്തപുരം: (www.kvartha.com) സഹകരണ ബാങ്കുകളില്‍ സി പി എമിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക കൊള്ളയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്ത് ബിജെപിയുടെ ബഹുജന മാര്ച് സംഘടിപ്പിക്കും. നടന് സുരേഷ് ഗോപി മാര്ച് ഉദ്ഘാടനം ചെയ്യും.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമിലെ മറ്റു ഉന്നത നേതാക്കളുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആരോപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാനും അന്വേഷണം മുതിര്‍ന്ന നേതാക്കളിലേക്ക് എത്താതിരിക്കാനുമാണ് ഇപ്പോഴത്തെ ശ്രമം എന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
കേസില്‍ അന്വേഷണം ആവശ്യപ്പെട്ടത് പണം നഷ്ടമായ സിപിഎമുകാര്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും സമാനമായ തട്ടിപ്പുകള്‍ സഹകരണ ബാങ്കുകളില്‍ അരങ്ങേറിയിട്ടുണ്ട്. ഏറ്റവും വലിയ തട്ടിപ്പു നടത്തിയ ആളാണ് മന്ത്രി വിഎന്‍ വാസവന് എന്നും സുരേന്ദ്രന് പറഞ്ഞു. പിണറായി വിജയന്റെ കാലത്തോടെ സിപിഎം എന്നെന്നേക്കുമായി അപ്രത്യക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരുവന്നൂരില്‍ നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആദ്യം പണം തട്ടിയെടുത്ത സിപിഎം നേതാക്കളെ അറസ്റ്റു ചെയ്ത് അവരില്‍ നിന്ന് നിക്ഷേപകരുടെ പണം തിരികെ കൊടുക്കുകയാണ് വേണ്ടത് എന്നും സുരേന്ദ്രന് പറഞ്ഞു.
കേസില്‍ അന്വേഷണം ആവശ്യപ്പെട്ടത് പണം നഷ്ടമായ സിപിഎമുകാര്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും സമാനമായ തട്ടിപ്പുകള്‍ സഹകരണ ബാങ്കുകളില്‍ അരങ്ങേറിയിട്ടുണ്ട്. ഏറ്റവും വലിയ തട്ടിപ്പു നടത്തിയ ആളാണ് മന്ത്രി വിഎന്‍ വാസവന് എന്നും സുരേന്ദ്രന് പറഞ്ഞു. പിണറായി വിജയന്റെ കാലത്തോടെ സിപിഎം എന്നെന്നേക്കുമായി അപ്രത്യക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Cooperative Bank Scam: BJP to conduct march on October 2, Thiruvananthapuram, News, Politics, Cooperative Bank Scam, March, Inauguration, Suresh Gopi, K Surendran, BJP Leader, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.