ഭാരതീയ സംസ്‌കാരവുമായി ബന്ധപ്പെട്ട കൃതിക്കാണ് ഇത്തവണത്തെ ചെറുശ്ശേരി പുരസ്‌കാരം. 11,111 രൂപയും പ്രശസ്ത ശില്പി ബാബു കുഞ്ഞിമംഗലം രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2013-ന് ശേഷം പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
താല്പര്യമുള്ളവര്‍ പുസ്തകത്തിന്റെ മൂന്നു കോപി സഹിതം കെ എന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, അക്ഷര കോളജ്, കമ്പില്‍ പിഒ കൊളച്ചേരി, പിന്‍: 670601, കണ്ണൂര്‍ ജില്ല എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20 ന് മുമ്പായി അയക്കണം. മൊബൈല്‍ നമ്പര്‍: 9895117122, 9496673548.
പുരസ്‌കാര വിതരണം നവംബറില്‍ കണ്ണൂരില്‍ നടക്കുമെന്ന് ശ്രീ ശങ്കരാ ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ കെ എന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജെനറല്‍ സെക്രടറി ശിവദാസന്‍ കരിപ്പാല്‍, ട്രഷറര്‍ ഡോ എം വി മുകുന്ദന്‍ എന്നിവര്‍ അറിയിച്ചു.
Keywords: Composition invited for Cherussery Award, Kannur, News, Cherussery Award, Composition, Invited, Research Centre, Chairman, KN Radhakrishnan Master, Books, Kerala News.