Follow KVARTHA on Google news Follow Us!
ad

Cheating | ഓണ്‍ ലൈന്‍ തട്ടിപ്പിലൂടെ വയോധികന്റെ ഒരുലക്ഷം രൂപ നഷ്ടമായതായി പരാതി; സൈബര്‍ പൊലീസ് കേസെടുത്തു

ഇരയായത് 68കാരനായ വസീം അഹ് മദ് Complaint, Police, Probe, Cheating, Online Fraud, Kerala News
തലശേരി: (www.kvartha.com) ഓണ്‍ ലൈന്‍ തട്ടിപ്പിലൂടെ തോട്ടട സ്വദേശിയായ വയോധികന് ഒരുലക്ഷം രൂപ നഷ്ടമായെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം തോട്ടടയിലെ 68 കാരനായ വസിം അഹ് മദിനാണ് ഒരു ലക്ഷത്തോളം രൂപ നഷ്ടമായത്. തോട്ടടയില്‍ താമസിക്കുന്ന ഇദ്ദേഹം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ ഇ- കാര്‍ട് വഴി ഓര്‍ഡര്‍ ചെയ്ത സാധനം മാറിയാണ് ലഭിച്ചത്.

ഇത് മാറ്റി കിട്ടുന്നതിനായി ഇ- കാര്‍ട് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കുകയും പണം തിരികെ തരാമെന്ന് പറഞ്ഞു പേ ടി എം നമ്പര്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രസ്തുത ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്ത അകൗണ്ടില്‍ നിന്നും വസിം അഹ് മദിന് 90,768 രൂപയാണ് നഷ്ടമായത്.

Complaint that an elderly person lost Rs 1 lakh through online fraud, Kannur, News, Complaint, Police, Probe, Cheating, Online Fraud, Cyber Police, Case, Kerala

വസിം അഹ് മദിന്റെ പരാതിയില്‍ സിറ്റി പൊലീസ് കേസെടുക്കുകയും അന്വേഷണം സൈബര്‍ പൊലീസിന് കൈമാറുകയുമായിരുന്നു. സമാനമായ മറ്റൊരു പരാതിയില്‍ ചിറക്കല്‍ സ്വദേശിനിയായ യുവതിക്ക് അരലക്ഷം രൂപയോളമാണ് നഷ്ടമായത്.

Keywords: Complaint that an elderly person lost Rs 1 lakh through online fraud, Kannur, News, Complaint, Police, Probe, Cheating, Online Fraud, Cyber Police, Case, Kerala. 

Post a Comment