Robbery | 'കണ്ണൂര്‍ നഗരത്തില്‍ വന്‍കവര്‍ച, പൂട്ടിയിട്ട വീട്ടില്‍ നിന്നും ആഭരണങ്ങള്‍ നഷ്ടമായി'
Sep 15, 2023, 21:19 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തില്‍ വീടിന്റെ ജനലിന്റെ ഗ്രില്‍ തകര്‍ത്ത് കവര്‍ച നടത്തിയതായി പരാതി. കണ്ണൂര്‍ മുഴത്തടം ഫസ്റ്റ് ക്രേസ് റോഡിലെ സജിന്‍ ഹൗസിലാണ് കവര്‍ച നടന്നത്. വീട്ടില്‍ കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വര്‍ണമാലയും ഏകദേശം രണ്ടുലക്ഷം രൂപ വിലവരുന്ന ഡയമണ്ട് മാലയുമാണ് കര്‍ന്നത്.
വീടിന്റെ അടുക്കളഭാഗത്തോട് ചേര്‍ന്നുളള കമ്പി തകര്‍ത്താണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. വീടിന്റെ അടുക്കളഭാഗത്തെ ഗ്രില്‍സും തുറന്നിട്ട നിലയിലാണ്. വീട്ടിലെ താഴെ ഭാഗത്തുളള നാലുനിരീക്ഷണ കാമറകളിലെല്ലാം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
വീട്ടിലെ താഴെ ഭാഗത്തുളള നാല് നിരീക്ഷണ കാമറകള്‍ തകര്‍ത്തതിനു ശേഷമാണ് മോഷണം നടത്തിയത്. മുകളിലെ മുന്‍വശത്തുളള കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇയാളുടെ മുഖം മറച്ചുവെച്ച നിലയിലാണ്. കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്ന അമ്മയും മകളും സമീപമുളള ബന്ധുവീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് രാാത്രി പതിനൊന്നു മണിയോടെയാണ് തിരിച്ചെത്തിയത്.
ഇതിനിടെയുളള സമയത്താണ് മോഷണം നടന്നത്. വെളളിയാഴ്ച രാവിലെ അടുക്കള ഭാഗത്തെ വാതിലും ഗ്രില്‍സും തുറന്നിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു മോഷണം നടന്നതായി വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. മോഷണം നടന്ന മുറിയില്‍ വേറെയും ആഭരണങ്ങളും സ്മാര്‍ട് ഫോണുകള്‍ ഉള്‍പെടെയുളള സാധനങ്ങളുമുണ്ടായിരുന്നു. ഇതില്‍ കുറച്ചു സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.
കണ്ണൂര്‍ ടൗണ്‍ എസ് ഐ സി എച് നസീബിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുത്തിട്ടുണ്ട്.

Keywords: Complaint of loss of gold ornaments from closed house, Kannur, News, Robbery, CCTV, Police, Complaint, Probe, Gold, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.