Cabinet Reshuffle | 'അതു നിങ്ങള്‍ കൊണ്ടുനടക്ക്'; മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രിയുടെ മറുപടി

 


ന്യൂഡെല്‍ഹി: (www.kvartha.com) മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'അതു നിങ്ങള്‍ കൊണ്ടുനടക്ക്' എന്നായിരുന്നു മറുപടി. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡെല്‍ഹിയിലെത്തിയത്.

സര്‍കാര്‍ രണ്ടരവര്‍ഷം തികയ്ക്കുമ്പോള്‍ മുന്‍തീരുമാനപ്രകാരം നടക്കേണ്ട മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇതിനു പിന്നാലെ പുനഃസംഘടന സംബന്ധിച്ചു ചര്‍ച നടന്നിട്ടില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നുമായിരുന്നു ഇടതുനേതാക്കളുടെ പ്രതികരണം. ഇതിന്റെ ചുവടുപിടിച്ചാണ് മുഖ്യമന്ത്രിയുടെയും പ്രതികരണം.

Cabinet Reshuffle | 'അതു നിങ്ങള്‍ കൊണ്ടുനടക്ക്'; മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രിയുടെ മറുപടി

സിപിഎം മന്ത്രിമാരിലടക്കം മാറ്റംവരുമോയെന്ന കാര്യത്തിലും ചര്‍ചയുണ്ട്. സിപിഎം മന്ത്രിമാരുടെ മാറ്റത്തിന് രണ്ടുദിവസങ്ങളിലായി ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നാലേ സംസ്ഥാന തലത്തില്‍ തുടരാലോചനയുണ്ടാകൂ. ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്തിയിരുന്നു. ഇതിനിടെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഇടതുമുന്നണിയിലെ കൂടുതല്‍ പാര്‍ടികള്‍ രംഗത്തെത്തിയിട്ടുമുണ്ട്.

Keywords:  CM Pinarayi Vijayan About Cabinet Reshuffle, New Delhi, News, Chief Minister, Pinarayi Vijayan, Cabinet Reshuffle, Politics, Media, CPM, Meeting, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia