Follow KVARTHA on Google news Follow Us!
ad

Silverline Project | അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തിന്റെ പ്രഥമ പരിഗണന കെ-റെയിലിനു തന്നെ; ഒട്ടും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇ ശ്രീധരന്‍ നല്‍കിയ ശുപാര്‍ശ പരിഗണിക്കുന്നതാണ്‌ Silverline Project, Kerala Assembly, CM Pinarayi Vijayan, Kerala News
തിരുവനന്തപുരം: (www.kvartha.com) അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തിന്റെ പ്രഥമ പരിഗണന കെ-റെയിലിനു തന്നെ, ഒട്ടും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മെട്രോമാന്‍ ഇ ശ്രീധരന്റെ ശുപാര്‍ശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭയില്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

CM About Silverline Project At Kerala Assembly, Thiruvananthapuram, News, Politics, Silverline Project, Kerala Assembly, Chief Minister Pinarayi Vijayan, K- Rail, Kerala News

കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു ഇ ശ്രീധരന്‍ അതിവേഗ റെയില്‍വേ പദ്ധതിയുമായി സര്‍കാരിനെ സമീപിച്ചത്. സില്‍വര്‍ലൈന്‍ പദ്ധതിക്കു പകരമായി അതിവേഗ റെയില്‍പാത സംബന്ധിച്ച് ഇ ശ്രീധരന്‍ സമര്‍പ്പിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ സര്‍കാര്‍ എന്തു നടപടി സ്വീകരിച്ചു എന്നായിരുന്നു നിയമസഭയില്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ ചോദ്യം.

ഇതിന് മറുപടിയായി കെ- റെയിലിനാണ് സര്‍കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇ ശ്രീധരന്‍ നല്‍കിയ ശുപാര്‍ശ പരിഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കെ- റെയില്‍ പദ്ധതിയില്‍നിന്ന് ഇപ്പോള്‍ പിന്നോട്ടു പോയിരിക്കുന്നത് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണെന്നും പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചുള്ള ഒരു തീരുമാനവും സര്‍കാര്‍ നിലവില്‍ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതും സംസ്ഥാനത്തുടനീളമുണ്ടായ പ്രതിഷേധങ്ങളുമാണ് കെ- റെയിലില്‍നിന്നും താത്കാലികമായി പിന്നോട്ട് പോകാന്‍ സര്‍കാരിനെ പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: CM About Silverline Project At Kerala Assembly, Thiruvananthapuram, News, Politics, Silverline Project, Kerala Assembly, Chief Minister Pinarayi Vijayan, K- Rail, Kerala News. 

Post a Comment