സംഭവത്തില്‍ ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയിലാണ് നഷ്ടമായെന്ന് കരുതിയ സ്വര്‍ണം തിരികെ ലഭിക്കുന്നത്. പരാതിക്കാരിയായ 70 വയസുകാരി സൈബുവിന് ഓര്‍മക്കുറവുണ്ടെന്നാണ് പൊലീസ് പറയുന്നത്. കട്ടിലിനടിയില്‍ സ്വര്‍ണം മറന്നു വച്ചതാകാനാണ് സാധ്യതയെന്ന് ചൊക്ലി എസ് ഐ ആര്‍ എസ് രഞ്ജു പറഞ്ഞു.
സൈബു ഏറെയായി തനിച്ചാണ് താമസം. 16 പവനാണ് കാണാതായതെന്ന പരാതി ലഭിച്ച ഉടന്‍ തന്നെ ചൊക്ലി പൊലീസ് വീട്ടിലെത്തി അന്വേഷണമാരംഭിച്ചിരുന്നു. പറമ്പില്‍ തേങ്ങ പറിക്കാനായി തൊഴിലാളി വന്നപ്പോള്‍ വാതില്‍ ചാരി പുറത്ത് പോയതായിരുന്നു സൈബു. തിരിച്ച് വന്നപ്പോഴാണ് വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. അലമാരയുടെ താക്കോല്‍ സൂക്ഷിച്ച സ്ഥലത്ത് നിന്ന് തന്നെ കണ്ടെടുത്തിരുന്നു.
സാധനങ്ങള്‍ ഒന്നും വാരി വലിച്ചിട്ടിട്ടില്ല. മറ്റൊന്നും മോഷണം പോയിരുന്നുമില്ല. വിരലടയാള സയന്റിഫിക് വിദഗ്ധരും, ഡോഗ് - സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്തിയിരുന്നില്ല.
Keywords: Chokli: Missing 16 sovereigns of gold found, Kannur, News, Gold, Missing, Complaint, Dog Squad, Police, Probe, Kerala News.