Follow KVARTHA on Google news Follow Us!
ad

Chief Minister | ആരോഗ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണം പൊലീസ് അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരും Chief Minister, Pinarayi Vijayan, Police, Probe, Kerala
തിരുവനന്തപുരം: (www.kvartha.com) ആരോഗ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണം പൊലീസ് അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരുമെന്നും അതുവരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Chief Minister Reacts Health Ministers Personal Staff Bribe Allegation, Thiruvananthapuram, News, Complaint, Politics, Chief Minister, Pinarayi Vijayan, Police, Probe, Kerala

താന്‍ ചെയ്യാത്ത കുറ്റം തനിക്കെതിരെ ഉന്നയിച്ചത് സംബന്ധിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യുവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്റോണ്‍മെന്റ് പൊലീസ് ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.

നിപയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരമൊരു പരാതി ലഭിക്കുന്നത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വസ്തുത കണ്ടെത്തും. അതുവരെ കാത്തിരിക്കാം - എന്നും മുഖ്യമന്ത്രി പറഞ്ഞു.

മകന്റെ ഭാര്യക്ക് മെഡികല്‍ ഓഫിസര്‍ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു പണം വാങ്ങിയെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി ഹരിദാസാണ് പരാതി നല്‍കിയത്. താത്കാലിക നിയമനത്തിന് അഞ്ചുലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉള്‍പെടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടതെന്നും ഭരണം മാറും മുന്‍പ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയതായും പരാതിയില്‍ പറയുന്നു. പൊലീസ് ഇദ്ദേഹത്തിന്റെ മൊഴിയെടുത്തിട്ടുണ്ട്.

എന്നാല്‍ അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായുമാണ് ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചത്. മന്ത്രിയുടെ ഓഫിസ് നല്‍കിയ പരാതി ഡിജിപിയുടെ ഓഫിസ് സിറ്റി പൊലീസ് കമിഷണര്‍ക്ക് കൈമാറി. സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം നടത്തും.

സംഭവത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുമെന്നും വീണാ ജോര്‍ജ് അറിയിച്ചു. ഇതു സംബന്ധിച്ച പരാതി ആദ്യം വാക്കാല്‍ ഒരാള്‍ വന്നു പ്രൈവറ്റ് സെക്രടറിയോട് പറയുകയാണ് ചെയ്തത്. അത് അറിഞ്ഞപ്പോള്‍ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പഴ്‌സനല്‍ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും അത് നല്‍കുകയും ചെയ്തു. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെ അയാള്‍ വിശദീകരിക്കുകയുണ്ടായി എന്നും മന്ത്രി പറഞ്ഞു.

തുടര്‍ന്ന് സമഗ്രമായ അന്വേഷണത്തിനായി പരാതി പൊലീസിനു കൈമാറി. ഇതില്‍ ആരൊക്കെ ഉള്‍പെട്ടിട്ടുണ്ട്, എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടണമെന്ന് പഴ്‌സനല്‍ സെക്രടറിക്ക് നിര്‍ദേശം നല്‍കി.

അദ്ദേഹം അതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. താന്‍ ചെയ്യാത്ത കാര്യമാണ് തനിക്കു മേല്‍ ആരോപിക്കപ്പെട്ടതെന്ന് പഴ്‌സനല്‍ സ്റ്റാഫംഗം പറയുന്നതിനാല്‍, അതും ഒരു പരാതിയായി നല്‍കണമെന്ന് പഴ്‌സനല്‍ സ്റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അ
 തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരെങ്കിലും ഇതില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് നടപടിയുണ്ടാകും എന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Keywords: Chief Minister Reacts Health Ministers Personal Staff Bribe Allegation, Thiruvananthapuram, News, Complaint, Politics, Chief Minister, Pinarayi Vijayan, Police, Probe, Kerala.

Post a Comment