Football | ഫുട്‌ബോള്‍ കേടുവരുത്തി; 45 കുട്ടികള്‍ക്ക് 2 ദിവസത്തേക്ക് ഭക്ഷണം നിഷേധിച്ച് ബോര്‍ഡിങ് സ്‌കൂള്‍ അധികൃതര്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
Sep 1, 2023, 16:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റായ്പൂര്‍: (www.kvartha.com) ഛത്തീസ്ഗഢിലെ സുരാജ്പൂര്‍ ജില്ലയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് കേടുവരുത്തിയെന്ന് ആരോപിച്ച് രണ്ട് ദിവസത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡിങ് സ്‌കൂള്‍ അധികൃതര്‍ ഭക്ഷണം നിഷേധിച്ചതായി പരാതി. പ്രതാപ്പൂരില്‍ അംബികാപൂര്‍ ബിഷപ് ഹൗസ് നടത്തുന്ന സ്‌കൂളിലാണ് സംഭവം. പന്ത് കേടാക്കിയതിനുള്ള ശിക്ഷയായി 45 കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ ഭക്ഷണം നിഷേധിച്ചെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
ഓഗസ്റ്റ് 28ന് കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് കേടാവുകയായിരുന്നു. തെറ്റ് ചെയ്തതിനാല്‍ പശ്ചാത്തപിക്കണമെന്ന് പറഞ്ഞ് രോഷാകുലനായ സൂപ്രണ്ട് ഫാദര്‍ പീറ്റര്‍ സാഡോം കുട്ടികള്‍ക്ക് ഭക്ഷണം നിഷേധിച്ചെന്നാണ് അന്വേഷണ റിപോര്‍ടിലുള്ളത്.
'ഞങ്ങള്‍ കുട്ടികള്‍ക്കായി എല്ലാം ഒരുക്കുന്നു, എന്നിട്ടും അവര്‍ പാത്രങ്ങളും പന്തുകളുമെല്ലാം നശിപ്പിക്കുന്നു. അവര്‍ സഹനം പഠിക്കണം. അവരുടെ തെറ്റിന് ശിക്ഷ അനുഭവിക്കണം. ഞങ്ങള്‍ അവര്‍ക്ക് രണ്ട് നേരം ഭക്ഷണം നല്‍കിയില്ല. എന്നാല്‍ രണ്ട് ദിവസത്തേക്ക് ഭക്ഷണം നല്‍കിയില്ലെന്ന് പറയുന്നത് ശരിയല്ല'- ഫാദര്‍ പീറ്റര്‍ പറഞ്ഞു.
വിശന്നുവലഞ്ഞ കുട്ടികള്‍ക്ക് സമീപവാസികള്‍ ബിസ്‌കറ്റ് നല്‍കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ ചോദിക്കാനെത്തുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. സൂപ്രണ്ടിനെതിരെ നിയമനടപടി ഉണ്ടാകണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: News, National ,National-News, Crime, Crime-News, Football, Damaged, Boarding School, Authorities, Denying, Food, Children, 2 Days, Incident, After, Footage, Locals, Giving, Biscuits, Hungry, Viral, Social Media, News, Malayalam news, Chhattisgarh school denies food to 45 kids for 2 days for damaging football
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

