Follow KVARTHA on Google news Follow Us!
ad

Killed | 'കളിപ്പാട്ടം ആവശ്യപ്പെട്ട 3 വയസുള്ള മകനെ പിതാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി'; പിന്നാലെ ജീവനൊടുക്കാന്‍ ശ്രമം

പൊലീസ് സഹായം തേടിയത് സംഭവം കണ്ട് നടുങ്ങിയ മറ്റൊരു മകന്‍ Raipur News, Korba News, Balco Nagar, Chattisgarh, Killed, Son, Father, Toy
റായ്പുര്‍: (www.kvartha.com) കളിപ്പാട്ടം വേണമെന്ന് ആവശ്യപ്പെട്ട മകനെ പിതാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. മൂന്നുവയസുള്ള പവന്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢിലെ കോര്‍ബ ബാല്‍കോ നഗറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ച പ്രതി അമര്‍ സിങ് മാഞ്ചി (38) ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

പൊലീസ് പറയുന്നത്: സംഭവ ദിവസം അമര്‍ സിങ് മാഞ്ചി മദ്യലഹരിയിലായിരുന്നു വീട്ടിലെത്തിയത്. പിന്നാലെ മൂന്നുവയസുള്ള മകന്‍ അച്ഛനുമായി കളിക്കാന്‍ തുടങ്ങുകയും ഇതിനിടെ മകന്‍ കളിപ്പാട്ടങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

മകന്റെ ആവശ്യം പിതാവ് ആദ്യം തന്നെ നിരസിച്ചെങ്കിലും കുട്ടി നിരന്തരം ഇതേകാര്യം ചോദിച്ചതോടെ മദ്യലഹരിയിലായിരുന്ന പ്രതി കുപിതനായി കുട്ടിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നടുങ്ങിയ പ്രതിയുടെ മറ്റൊരു മകനാണ് 112-ല്‍ വിളിച്ച് പൊലീസ് സഹായം തേടിയത്.


 ഇതിനിടെ ബഹളം കേട്ട് കുടുംബാംഗാങ്ങള്‍ എത്തിയപ്പോഴേക്കും പ്രതി സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. അപ്പോഴേക്കും ഗുരുതരമായി മുറിവേറ്റിരുന്ന കുട്ടി രക്തം വാര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Keywords: News, National, National-News, Crime, Crime-News, Raipur News, Korba News, Balco Nagar, Chattisgarh, Killed, Son, Father, Toy, Chattisgarh: Man kills 3-year-old boy for demanding toys in Korba. 

Post a Comment