Follow KVARTHA on Google news Follow Us!
ad

Arrested | സ്‌കൂടറിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവും യുവതിയും അറസ്റ്റിൽ; 'പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമം, പിടികൂടിയത് പിന്തുടർന്ന്'

സീറ്റിനടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു Arrested, Crime, Kannur, Police, കണ്ണൂർ വാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കഞ്ചാവ് ശേഖരവുമായി യുവതി ഉള്‍പെടെ രണ്ടുപേര്‍ പിടിയിൽ. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖാസിം, വാഹിദ എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂടറില്‍ കടത്തുകയായിരുന്ന എട്ടുകിലോ കഞ്ചാവാണ് രഹസ്യവിവരം ലഭിച്ചതനുസരിച്ച് കൂത്തുപറമ്പ് ടൗണില്‍ പൊലീസ് വ്യാഴാഴ്ച രാവിലെ നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.
  
Cannabis seized in Kannur; 2 arrested



പൊലീസിനെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും തലശേരി റോഡില്‍ നിന്നും പിന്‍തുടര്‍ന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ സ്‌കൂടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എട്ടുകിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുളള മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡായ ഡാന്‍സെഫും കൂത്തുപറമ്പ് പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

News, Malayalam-News, Kerala-New, Kannur-News, Arrested, Crime, Kannur, Police,  Cannabis seized in Kannur; 2 arrested.

Post a Comment