Follow KVARTHA on Google news Follow Us!
ad

Justin Trudeau | വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു; ഒടുവില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്‍ഡ്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോ 48 മണിക്കൂറുകള്‍ക്ക് ശേഷം നാട്ടിലേക്കുമടങ്ങി

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് യാത്രയാക്കിയത് Canadian PM Justin Trudeau, Flies Out of Delhi, Aircraft Snag, Social Media, National News
ന്യൂഡെല്‍ഹി: (www.kvartha.com) വിമാനത്തിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡെല്‍ഹിയില്‍ കുടുങ്ങിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ 48 മണിക്കൂറുകള്‍ക്ക് ശേഷം നാട്ടിലേക്കുമടങ്ങി. പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ യാത്ര സാധ്യമായത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്‍ഡ്യയിലെത്തിയ ട്രൂഡോയുടെ ആദ്യ വിമാനം ശരിയാക്കിയതായും അദ്ദേഹം നാട്ടിലേക്കുള്ള യാത്രയിലാണെന്നും ട്രൂഡോയുടെ ഓഫിസ് അറിയിച്ചു.

'വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. വിമാനത്തിന് പറക്കാന്‍ അനുമതി ലഭിച്ചു' ട്രൂഡോയുടെ ഓഫിസിന്റെ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ട്രൂഡോയെ യാത്രയാക്കിയത്. ഇതിന്റെ ചിത്രം അദ്ദേഹം എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ് ഫോമില്‍ പോസ്റ്റ് ചെയ്തു.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ച ഇന്‍ഡ്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോ ഞായറാഴ്ച രാത്രി എട്ടുമണിക്കുള്ള വിമാനത്തിലാണു മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ആ വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. അദ്ദേഹത്തെ കൊണ്ടുപോകാനായി ചൊവ്വാഴ്ച ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്ന മറ്റൊരു വിമാനം ലന്‍ഡനിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.

ഇന്‍ഡ്യയിലേക്കുള്ള യാത്രാമധ്യേ റോമിലൂടെ ആദ്യം റൂട് ചെയ്ത വിമാനം പിന്നീട് ലന്‍ഡനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഈ വിമാനം വഴിതിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമല്ല. ഇതേത്തുടര്‍ന്ന് വീണ്ടും യാത്ര മുടങ്ങുകയായിരുന്നു. കാനഡയിലെ ഇന്‍ഡ്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചതു നേരത്തെ ചര്‍ചയായിരുന്നു.

ഇതിനു പിന്നാലെയാണ് വിമാനം തകരാറിലായി ട്രൂഡോയ്ക്ക് ഇന്‍ഡ്യയില്‍ തന്നെ തുടരേണ്ടിവന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ സുഗമമായ ബന്ധം നിലനില്‍ക്കണമെങ്കില്‍ വിഘടനവാദികള്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന് മോദി ചൂണ്ടിക്കാട്ടി. എന്നാല്‍, കാനഡയുടെ വിഷയത്തില്‍ 'പുറത്തു നിന്നുള്ള ഇടപെടല്‍' അനുവദിക്കില്ലെന്ന് ട്രൂഡോ പറഞ്ഞതായാണ് വിവരം.

അതിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നാണ് ട്രൂഡോ പറഞ്ഞത്. പാകിസ്താനും ഇന്‍ഡ്യയും തമ്മിലുള്ള ബന്ധം പോലെ വഷളായ അവസ്ഥയിലാണ് ഇന്‍ഡ്യ-കാനഡ ബന്ധമെന്നാണ് സൂചന. ഇന്‍ഡ്യയില്‍ നിന്ന് അനേകം വിദ്യാര്‍ഥികളും മറ്റും കാനഡയിലെത്തുന്ന സമയത്താണ് ബന്ധം മോശമായത്. ജനാധിപത്യത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം നിലനിര്‍ത്താനുള്ള നടപടി കാനഡ സ്വീകരിക്കണമെന്നാണ് ഇന്‍ഡ്യയുടെ നിലപാട്.

കാനഡയില്‍ കഴിഞ്ഞ ദിവസം ഖലിസ്താന്‍ സംഘടന ഇന്‍ഡ്യ വിരുദ്ധ ഹിതപരിശോധന നടത്തിയിരുന്നു. ഞായറാഴ്ച മോദി-ട്രൂഡോ ചര്‍ച നടന്നതിനു പിന്നാലെയാണ് ബ്രിടിഷ് കൊളംബിയയിലെ സറേയില്‍ സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ഹിതപരിശോധന നടത്തിയത്. ഈ പരിപാടിയില്‍ അവരുടെ നേതാവ് ഗുര്‍പട്വന്ത് സിങ് പന്നുന്‍ ഇന്‍ഡ്യയ്ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.

ഖലിസ്താന്‍ അനുകൂലികളോട് ട്രൂഡോ ഭരണകൂടം അനുഭാവം പുലര്‍ത്തുന്നതായാണ് ആക്ഷേപം. അടുത്ത കാലത്ത് ഇന്‍ഡ്യയുമായുള്ള വ്യാപാര പദ്ധതികള്‍ ട്രൂഡോ ഏകപക്ഷീയമായി മരവിപ്പിക്കുകയും ചെയ്തു. ജി20 സമ്മേളനത്തിനെത്തിയ ട്രൂഡോയെ അവഗണിക്കുന്ന സമീപനം ഇന്‍ഡ്യയുടെയും അംഗരാജ്യങ്ങളുടെയും ഭാഗത്തു നിന്നുണ്ടായി എന്നു സമൂഹമാധ്യമങ്ങളില്‍ ചര്‍ചയുണ്ടായിരുന്നു. ഈ സമ്മേളനത്തില്‍ ഇന്‍ഡ്യയുമായല്ലാതെ മറ്റു രാജ്യത്തലവന്മാരുമായി ട്രൂഡോയുടെ ഉഭയകക്ഷി ചര്‍ചകളുണ്ടായിരുന്നില്ല. മോദിയുമായുള്ള ചര്‍ച തന്നെ ഏറ്റവും അവസാനമാണു നടന്നത്.
Canadian PM Justin Trudeau Finally Flies Out of Delhi After Two-Day Delay Due to Aircraft Snag, New Delhi, News, Politics, Canadian PM Justin Trudeau, Flies Out of Delhi, Aircraft Snag, Social Media, Conference, National News


eywords: Canadian PM Justin Trudeau Finally Flies Out of Delhi After Two-Day Delay Due to Aircraft Snag, New Delhi, News, Politics, Canadian PM Justin Trudeau, Flies Out of Delhi, Aircraft Snag, Social Media, Conference, National News.

Post a Comment