Follow KVARTHA on Google news Follow Us!
ad

Undercooked Tilapia | തിലോപിയ മീന്‍ കറി കഴിച്ചതിന് പിന്നാലെ അവശനിലയിലായി; ജീവന്‍ രക്ഷിക്കാന്‍ 40 കാരിയുടെ കൈകാലുകള്‍ മുറിച്ച് നീക്കി, കാരണം ഇത്

'പൂര്‍ണമായും പാകമാവുന്നതിന് മുന്‍പ് കഴിച്ചതിനാല്‍ ബാക്ടീരിയയില്‍നിന്ന് അണുബാധയുണ്ടായി' California News, Mother, Loses, Limbs, Vibrio, Eat, Undercooke
സാന്‍ജോസ്: (www.kvartha.com) പൂര്‍ണമായി പാകം ചെയ്യാത്ത മീന്‍ കറി കഴിച്ചതിന് പിന്നാലെ അണുബാധയുണ്ടായിതിനെ തുടര്‍ന്ന് 40 കാരിയുടെ കൈകാലുകള്‍ മുറിച്ച് നീക്കിയതായി റിപോര്‍ട്. കാലിഫോര്‍ണിയയിലെ സാന്‍ജോസിലാണ് അവിശ്വസനീയമായ സംഭവം നടന്നത്. ആറ് വയസുകാരനായ കുട്ടിയുടെ അമ്മയായ ലോറ ബാറാജാസ് എന്ന വീട്ടമ്മയാണ് ദാരുണാവസ്ഥയിലായത്.

സാന്‍ജോസിലെ പ്രാദേശിക മാര്‍കറ്റില്‍ നിന്ന് വാങ്ങിയ തിലാപിയ മീന്‍ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയായിരുന്നു ഇവര്‍ അവശനിലയിലായത്. ജൂലൈ മാസത്തിലാണ് ലോറ അവശനിലയിലായത്. അണുബാധ ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ വ്യാഴാഴ്ചയാണ് കൈകാലുകള്‍ മുറിച്ച് നീക്കിയതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

മീന്‍ പൂര്‍ണമായും പാകമാവുന്നതിന് മുന്‍പ് കഴിച്ചത് മൂലമുണ്ടായ ബാക്ടീരിയ അണുബാധയായിരുന്നു 40 കാരിക്കുണ്ടായതെന്നും ആശുപത്രിയിലെത്തിക്കുമ്പോള്‍ ലോറയുടെ വിരലുകളും കാലുകളും കീഴ് ചുണ്ടും കറുത്ത നിറമായി മാറിയിരുന്നുവെന്നും ആശുപത്രിയില്‍നിന്നും അറിയിച്ചു. കിഡ്‌നി തകരാറും ലോറക്ക് സംഭവിച്ചതോടെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. വിബ്രിയോ വള്‍നിഫിക്കസ് എന്നയിനം ബാക്ടീരിയയില്‍ നിന്നുണ്ടായ അണുബാധയാണ് യുവതിയുടെ ആരോഗ്യ നിലയെ ബാധിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം.

അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിലെ ബാര്‍ഡോയില്‍ മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ രോഗം ബാധിച്ച യുവതി മരിച്ചിരുന്നു. 'ബോടുലിസം' എന്ന അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റാണ് യുവതിയുടെ ദാരുണ മരണം സംഭവിച്ചതെന്ന് ബുധനാഴ്ച ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ സെന്‍ട്രല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിഭാഗം ഇത്തരം അണുബാധയേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുറിവുകളിലൂടെയോ പൂര്‍ണമായി പാകം ചെയ്യാത്ത ചിലയിനം മീന്‍ വിഭവങ്ങളിലൂടെയുമാണ് ഇത്തരം അണുക്കള്‍ മനുഷ്യ ശരീരത്തിലെത്തുന്നത്. ഓരോ വര്‍ഷവും 150 മുതല്‍ 200 വരെ കേസുകളാണ് റിപോര്‍ട് ചെയ്യപ്പെടാറുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ വിശദമാക്കുന്നത്.



Keywords: News, World, World-News, Health, Health-News, California News, Mother, Loses, Limbs, Vibrio, Eat, Undercooked, Tilapia, Dinner, Hospital, Treatment, Doctor, Mother, Housewife, California mom, 40, loses all four limbs after she caught vibrio from eating undercooked TILAPIA for dinner.

Post a Comment