പട്ടുവം അരിയിലെ കാനത്തില്‍ കളത്തില്‍ അബ്ദുല്ലയുടെ മൂന്നു വയസ് പ്രായമുള്ള മൂരികുട്ടനാണ് ആക്രമത്തില്‍ മരിച്ചത്.
ചെവ്വാഴ്ച പുലര്‍ചെ അഞ്ചര മണിയോടെയാണ് സംഭവം. കാളയുടെ പിന്‍വശം കടിച്ച് കീറി ദ്വാരം വീഴ്ത്തിയ നിലയിലാണ്. ഒരു ചെവി മുഴുവന്‍ കടിച്ച് വേര്‍പെടുത്തിയിട്ടുണ്ട്. കഴുത്തിനും മുറിവേറ്റിട്ടുണ്ട്.
ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പട്ടുവം ഗ്രാമ പഞ്ചായതിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം വര്‍ധിച്ചുവരുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്.
ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പട്ടുവം ഗ്രാമ പഞ്ചായതിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം വര്‍ധിച്ചുവരുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്.
ആടുമാടുകളെയും, കോഴികളെയും, കടിച്ചുകൊല്ലുന്ന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പട്ടുവത്തെ ക്ഷീരകര്‍ഷകരും കോഴി കര്‍ഷകരും ഇതു കാരണം ഭീക്ഷണിയിലാണ് കഴിയുന്നത്.
Keywords: Calf killed by stray dogs, Kannur, News, Calf Died, Stray Dogs, Natives, Complaint, Farmers, Threatening, Kerala.