Follow KVARTHA on Google news Follow Us!
ad

Aircraft Crashed | ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപോര്‍ട്

സ്പോര്‍ട്സ് ഫിഷിംഗിനായി പോകുന്നവരാണ് അപകടത്തില്‍പെട്ടത് Brazil News, Barcelos News, Accident, Accidental Death, Plane, Crashed
റിയോ ഡി ജനീറോ: (www.kvartha.com) ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപോര്‍ട്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ബ്രസീലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാഴ്സെലോസിലെ ആമസോണിലാണ് ശനിയാഴ്ച വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചത്. അപകടത്തില്‍ 12 യാത്രക്കാരും രണ്ട് ജീവനക്കാരും മരിച്ചെന്ന് ആമസോണസ് സ്റ്റേറ്റ് ഗവര്‍ണര്‍ വില്‍സണ്‍ ലിമ എക്സിലൂടെ അറിയിച്ചു.

ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ എംബ്രയര്‍ നിര്‍മിച്ച ഇരട്ട എന്‍ജിന്‍ വിമാനമായ EMB-110 വിമാനമാണ് തകര്‍ന്നുവീണത്. 18 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. സംസ്ഥാന തലസ്ഥാനമായ മനൗസില്‍ നിന്ന് ബാഴ്സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം.

സ്പോര്‍ട്സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സെക്രടറി വിനീഷ്യസ് അല്‍മേഡയെ ഉദ്ധരിച്ച് യുഒഎല്‍ റിപോര്‍ട് ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.


 
Keywords: News, World, World-News, Accident-News, Brazil News, Barcelos News, Accident, Accidental Death, Plane, Crashed, Brazil: 14 Dead After Plane Crashes In Barcelos. 

Post a Comment