തലശ്ശേരി: (www.kvartha.com) ബഹ്റൈനില്‍ വടകര കൈനാട്ടി മീത്തലങ്ങാടി മുട്ടുങ്കല്‍ വെസ്റ്റ് രാമത്ത് റഹീസ് (42) കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഓഫിസില്‍വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.
ബഹ്റൈനിലെ കാര്‍ഗോ കംപനിയിലായിരുന്നു ജോലി. ഇദ്ദേഹം അടുത്തിടെയാണ് അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചത്. മൂന്നു മക്കള്‍ അടങ്ങിയ കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യന്‍ എംബസി മുഖേനെ നടന്നു വരികയാണ്.
Expatriate Death | ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ച വടകര സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും
കാര്‍ഗോ കംപനിയിലായിരുന്നു ജോലി
Expatriate, Death, Body, Young Man, Vadakara News, Thalassery News, Collapsed, Bahrain