Fire | രാമന്തളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക് അഗ്നിക്കിരയാക്കി

 


പയ്യന്നൂര്‍: (KVARTHA) രാമന്തളിയില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക് കത്തിച്ചതായി പരാതി. വാടര്‍ അതോറിറ്റിയുടെ ചെറുവത്തൂരിലെ ഓപറേറ്റര്‍ രാമന്തളി കുന്നരു വട്ടപ്പറമ്പ്ചാല്‍ പത്ത്സെന്റിലെ എം പി ഷൈനേഷിന്റെ ബൈകാണ് തീവെച്ചു നശിപ്പിച്ചത്.
   
Fire | രാമന്തളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക് അഗ്നിക്കിരയാക്കി

വെളളിയാഴ്ച പുലര്‍ചെ ഒന്നേ പത്തിന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈകിന് ഹെല്‍മെറ്റ് ധരിച്ചെത്തിയ മൂന്നു പേര്‍ തീവയ്ക്കുകയായിരുന്നു. സംഘത്തിലൊരാള്‍ കുപ്പിയില്‍ കൊണ്ടു വന്ന പെട്രോള്‍ ബൈകിന് മുകളിലൊഴിച്ചു തീവയ്ക്കുകയായിരുന്നു. ഇയാള്‍ തീപ്പെട്ടി ഉപയോഗിച്ചു തീകൊളുത്തുന്നതും തുടര്‍ന്ന് തീയാളി പടര്‍ന്നപ്പോള്‍ മൂന്നുപേരും ഓടിരക്ഷപ്പെടുന്നതും വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

തീകൊളുത്തിയ ആള്‍ സ്ത്രീകളുപയോഗിക്കുന്ന മാക്സിയും മറ്റു രണ്ടുപേര്‍ സമാനരീതിയിലുളള കറുപ്പ് വസ്ത്രവുമാണ് ധരിച്ചിരുന്നത്. തീയും പുകയും കണ്ടതിനെ തുടര്‍ന്ന് എഴുന്നേറ്റ വീട്ടുകാര്‍ അയല്‍വാസികളുടെ സഹായത്തേടെ വെളളമൊഴിച്ചു തീയണച്ചുവെങ്കിലും ബൈക് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പൊലിസ് ഷൈനേഷിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വിക്യാമറകള്‍ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.

Keywords:  Kerala News, Malayalam News, Fire, Investigation, Kannur News, Kannur Police, Investigation, Bike parked in backyard set on fire.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia