പട്‌ന: (www.kvartha.com) ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കാനിടയുണ്ടെന്ന് വ്യക്തമാക്കി എല്‍ജെപി (റാംവിലാസ്) അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍. ലോക് സഭാ തിരഞ്ഞെടുപ്പ് 2024ല്‍ യഥാസമയം നടക്കുമെന്നും എന്നാല്‍ 2025ല്‍ നടക്കേണ്ട ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാനാണ് സാധ്യതയെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ 'ഇന്‍ഡ്യ' മുന്നണി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിച്ചില്ലെങ്കില്‍ നിയമസഭ നേരത്തേ പിരിച്ചുവിടാന്‍ നിതീഷ് മടിക്കില്ലെന്നും ചിരാഗ് വിശദീകരിച്ചു. 'ഇന്‍ഡ്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നിതീഷ് കുമാറാണ് ഏറ്റവും അനുയോജ്യനെന്ന് തിങ്കളാഴ്ച ജനതാദള്‍ (യു) അധ്യക്ഷന്‍ ലലന്‍ സിങ് അവകാശപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പസ്വാന്‍.
നിതീഷിന് ശുദ്ധമായ പ്രതിച്ഛായയുണ്ടെന്നും കേന്ദ്രസര്‍കാരിനൊപ്പം പ്രവര്‍ത്തിച്ച പരിചയമുണ്ടെന്നും കഴിഞ്ഞ 17 വര്‍ഷമായി നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചുവരികയാണെന്നും(ജിതന്‍ റാം മാഞ്ചിക്ക് വേണ്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞ ഒരു വര്‍ഷം ഒഴികെ) ലലന്‍ സിങ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പട്നയില്‍ തിരിച്ചെത്തിയതിന് പിന്നാലെ നിതീഷിനെ 'ഇന്‍ഡ്യ'യുടെ പ്രധാനമന്ത്രി മുഖമായി അവതരിപ്പിക്കണമെന്ന ആവശ്യം ശക്തമായി.
Keywords: Bihar Assembly elections likely to be clubbed with LS polls, claims Chirag Paswan, Patna, News, Politics, Bihar Assembly election, LS Polls, Chirag Paswan, Prime Minister Candidate, Nitish Kumar, National.