Winners | ബിഗ് ടികറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ 3 മലയാളികള്‍ ഉള്‍പെടെ 4 ഇന്‍ഡ്യക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം

 


അബൂദബി: (KVARTHA) ബിഗ് ടികറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ ഭാഗ്യശാലികളായി മലയാളികളും. മൂന്നു മലയാളികള്‍ ഉള്‍പെടെ നാല് ഇന്‍ഡ്യക്കാര്‍ക്കാണ് ഇത്തവണ 22.6 ലക്ഷം രൂപ (ഒരു ലക്ഷം ദിര്‍ഹം) വീതം സമ്മാനം ലഭിച്ചിരിക്കുന്നത്. 

ദുബൈയില്‍ ഐടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന അജയ് വിജയന്‍(41), ശാര്‍ജയില്‍ ജോലി ചെയ്യുന്ന മുജീബ് പാക്യാര(33), അജ്മാനില്‍ ജോലി ചെയ്തുവരുന്ന ഫിറോസ് കുഞ്ഞുമോന്‍(40) എന്നിവരാണ് ലക്ഷാധിപതികളായ മലയാളികള്‍. ഇവരെ കൂടാതെ നാലാമത്തെ വിജയി മുംബൈ സ്വദേശിയും ശാര്‍ജയില്‍ പ്രോജക്ട് മാനേജരുമായ മുഹമ്മദ് അസ്ഹറുല്‍(54) ആണ്.

Winners | ബിഗ് ടികറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ 3 മലയാളികള്‍ ഉള്‍പെടെ 4 ഇന്‍ഡ്യക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം

2008ല്‍ യുഎഇയിലെത്തിയ അജയ് വിജയന്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ബിഗ് ടികറ്റില്‍ ഭാഗ്യ പരീക്ഷണം നടത്തുന്നു. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ഇദ്ദേഹം ടികറ്റെടുത്തത്. സമ്മാനം ലഭിച്ച വിവരം അറിഞ്ഞയുടന്‍ ഭാര്യയേയും നാട്ടിലെ മാതാപിതാക്കളെയുമാണ് ആദ്യം അറിയിച്ചതെന്ന് അജയ് പറഞ്ഞു. അവര്‍ക്കെല്ലാം വളരെ സന്തോഷമായി. ഭാര്യയോടും രണ്ടു മക്കളോടൊപ്പമാണ് അജയ് ദുബൈയില്‍ താമസിക്കുന്നത്. മക്കളുടെ ഭാവിക്ക് വേണ്ടി പണം നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അജയ് പറഞ്ഞു.

കൂടെ താമസിക്കുന്ന ഏഴു പേരോടൊപ്പമാണ് മുജീബ് പാക്യാര ടികറ്റെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സംഘം ഭാഗ്യം കാത്തിരിക്കുന്നു. ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയിലാണ്. ജനിക്കാന്‍ പോകുന്ന കുഞ്ഞാണ് ഭാഗ്യം കൊണ്ടുവന്നതെന്ന് കരുതുന്നതായി മുജീബ് പറഞ്ഞു. പണം സുഹൃത്തുക്കളുമായി പങ്കുവയ്ക്കും. തന്റെ ഓഹരി വായ്പ തിരിച്ചടയ്ക്കാനും ഉപയോഗിക്കുമെന്ന് മുജീബ് പറഞ്ഞു.

ഡ്രൈവറായി ജോലി ചെയ്യുന്ന ഫിറോസ് കുഞ്ഞുമോന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഒരു മാസവും വിടാതെ 20 കൂട്ടുകാരോടൊപ്പം ടികറ്റെടുക്കുന്നു.

2009 മുതല്‍ ടികറ്റെടുക്കുന്ന മുഹമ്മദ് അസ്ഹറുല്‍ ഇത് രണ്ടാം തവണയാണ് ബിഗ് ടികറ്റ് വിജയിയാകുന്നത്. നേരത്തെ 2017ല്‍ 40,000 ദിര്‍ഹം സമ്മാനം ലഭിച്ചിരുന്നു. ഇദ്ദേഹം ഒറ്റയ്ക്കാണ് ടികറ്റെടുക്കാറ്.

Keywords:  Big Ticket Weekly Draw: Three Malayalees Won Rs 22.6 Lakhs Each, Abu Dabi, News, Big Ticket Weekly Draw, Winners, Malayalee's, Investment, Parents, Childrens, Friends, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia