ബജാജ് പ്ലാറ്റിന 100
ഈ ബൈക്ക് 67,808 രൂപ എക്‌സ്‌ഷോറൂം വിലയിൽ വാങ്ങാം. ഒരു ലിറ്റർ ഇന്ധനത്തിന് 75-80 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. എൻജിൻ പരമാവധി 7.9 ബിഎച്ച്പി കരുത്തും നൽകുന്നു
ടിവിഎസ് സ്‌പോർട്
ടിവിഎസ് സ്‌പോർട് ബൈക്കിന്റെ പ്രാരംഭ വില 59,431 രൂപയാണ് (എക്സ്ഷോറൂം). ഈ ബൈക്കിന് ലിറ്ററിന് 75 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി പറയുന്നത്. എയർ കൂൾഡ് യൂണിറ്റും 8.18 ബിഎച്ച്പി കരുത്തും നൽകുന്ന 109.7 സിസി സിംഗിൾ സിലിൻഡർ എൻജിനുമായാണ് ഈ ബൈക്ക് വരുന്നത്.
ഹീറോ എച്ച് എഫ് 100
59,108 രൂപ എക്‌സ്‌ഷോറൂം വിലയിൽ ഈ ബൈക്ക് വീട്ടിലെത്തിക്കാം. ലിറ്ററിന് 70 കിലോമീറ്റർ വരെ മൈലേജ് നൽകാൻ ഈ ബൈക്കിന് കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
ഹീറോ എച്ച്എഫ് ഡീലക്‌സ്
ഹീറോ എച്ച്എഫ് ഡീലക്‌സിന്റെ പ്രാരംഭ വില 61,620 രൂപയാണ് (എക്‌സ്‌ഷോറൂം), കമ്പനിയുടെ അഭിപ്രായത്തിൽ 65 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. 7.91 ബിഎച്ച്പി പരമാവധി കരുത്ത് നൽകുന്ന 97.2 സിസി സിംഗിൾ സിലിൻഡർ എൻജിനിലാണ് ഇത് വരുന്നത്.
ഹോണ്ട ഷൈൻ 100
64,900 രൂപ എക്‌സ്‌ഷോറൂം വിലയിൽ ഈ ബൈക്ക് വാങ്ങാം. ഈ സെൽഫ് സ്റ്റാർട്ട് ബൈക്കിൽ നിന്ന് ലിറ്ററിന് 65 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും.
Keywords: News, National, New Delhi, Bike, Milage, Automobile, Vehicle, Lifestyle, Best Mileage Bikes Under Rs 70,000
< !- START disable copy paste -->