കൊല്‍കത്ത: (www.kvartha.com) കസ്ബയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിന്റെ ടെറസില്‍ നിന്ന് ചാടി ജീവനൊടുക്കിയതായി പൊലീസ്. അധ്യാപകര്‍ ശകാരിച്ചതിന്റെ പിന്നാലെയാണ് മനോവിഷമത്തില്‍ 16 കാരന്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപോര്‍ട്.
ഒരു പ്രോജക്റ്റ് പൂര്‍ത്തിയാക്കാത്തതിന് രണ്ട് അധ്യാപകര്‍ മകനെ സ്‌കൂളില്‍വെച്ച് ശകാരിച്ചെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകന്റെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അപമാനിക്കപ്പെട്ടെന്ന് തോന്നിയതോടെയാണ് കുട്ടി ടെറസില്‍ നിന്ന് ചാടിയത്. വീഴ്ചയില്‍ ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രസ്താവനയില്‍ പറഞ്ഞു- 'ഒരു സ്‌കൂളും ഒരിക്കലും കുട്ടികളെ ഉപദ്രവിക്കില്ല. ഞങ്ങളുടേത് ശിശുസൗഹൃദ നിലപാടുള്ള സ്‌കൂളാണ്. സ്‌കൂളിനെതിരെ ഉയരുന്ന ആരോപണം ശരിയല്ല. അത്തരത്തില്‍ ഒരു അധ്യാപകനും പ്രതികരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ കാംപസ് ഹോസ്റ്റലിലെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിങ്ങിനു പിന്നാലെ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവം കൊല്‍കത്തയില്‍ റിപോര്‍ട് ചെയ്തിരുന്നു. ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഹോസ്റ്റലില്‍ നിന്ന് വീണു മരിച്ചത് കഴിഞ്ഞ മാസമാണ്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സ്വപ്നദീപ് കുണ്ടുവാണ് മരിച്ചത്. കാംപസിലെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിങ്ങിന് പിന്നാലെയായിരുന്നു സംഭവം. തുടര്‍ന്ന് കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി പൂര്‍വ വിദ്യാര്‍ഥികളടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: News, National, National-News, Obituary, Obituary-News, Bengal News, Kolkata News, Kasba News, Student, Died, School, SSLC Student, Bengal: Class 10 student dies after falling from the fourth floor rooftop of the school in Kasba.