Accidental Death | ഓണാഘോഷം കഴിഞ്ഞുള്ള സുഹൃത്തുക്കളുടെ മടക്കം ദുരന്തത്തിലേക്ക്; ബഹ്‌റൈനില്‍ കാറും ട്രകും കൂട്ടിയിടിച്ച് 4 മലയാളികളുള്‍പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം

 


മനാമ: (www.kvartha.com) ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ ട്രകുമായി കൂട്ടിയിടിച്ച് വെള്ളിയാഴ്ച രാത്രിയാണ് ആലിയില്‍ അപകടം ഉണ്ടായത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, കണ്ണൂര്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍.

കോഴിക്കോട് സ്വദേശി വി പി മഹേഷ് (34), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍ (26), തൃശ്ശൂര്‍ ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി പാറേക്കാടന്‍ ജോര്‍ജ് മകന്‍ ഗൈദര്‍ (28), പയ്യന്നൂര്‍ എടാട്ട് സ്വദേശി അഖില്‍ രഘു (28) എന്നിവരാണ് മരിച്ച മലയാളികള്‍. തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ (27)യാണ് മരിച്ച അഞ്ചാമന്‍. 

മുഹറഖിലെ ആശുപത്രിയില്‍ ജീവനക്കാരായിരുന്നു സുഹൃത്തുക്കളായ അഞ്ച് പേരും. മുഹറഖിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനം ആലിയ്ക്കടുത്തുവെച്ച് അപകടത്തില്‍പെട്ടത്. സല്‍മാബാദിലെ ശാഖയിലെ ഓണാഘോഷം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇവര്‍. യുവാക്കള്‍ സഞ്ചരിച്ച കാര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. മഹേഷ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.

ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളില്‍ സജീവമായിരുന്നു അപകടത്തില്‍ മരിച്ച നാല് മലയാളികളുമെന്ന് സഹപ്രവര്‍ത്തകര്‍ കണ്ണീരോടെ പറയുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പല വിനോദ പരിപാടികളിലും സജീവമായി പങ്കെടുത്ത ഇവരില്‍ സുമന്‍ ഒഴികെയുള്ള മറ്റു നാലുപേരും ആഘോഷത്തിനിടയില്‍ ഒരു ഫ്രയിമില്‍ എടുത്ത ഫോടോ ജീവനക്കര്‍ക്ക് നൊമ്പരമായി മാറുകയാണ്. ഒരേ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നത് കാരണം ഉറ്റ സുഹൃത്തുക്കള്‍ കൂടി ആയിരുന്നു ഇവരെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Accidental Death | ഓണാഘോഷം കഴിഞ്ഞുള്ള സുഹൃത്തുക്കളുടെ മടക്കം ദുരന്തത്തിലേക്ക്; ബഹ്‌റൈനില്‍ കാറും ട്രകും കൂട്ടിയിടിച്ച് 4 മലയാളികളുള്‍പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം


Keywords: News, Gulf, Gulf-News, Accident-News, Bahrain News, Manama News, Indians, Malayalis, Died, Car Accident, Gulf News, Bahrain: Five Indians including four Malayalis died in car accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia