Imprisonment | 10 വയസ്സുകാരിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കേസില്‍ യുവതിക്ക് 75 വര്‍ഷം തടവും 90,000 രൂപ പിഴയും

 


നാദാപുരം: (www.kvartha.com) 10 വയസ്സുകാരിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കേസില്‍ യുവതിക്ക് 75 വര്‍ഷം തടവും 90,000 രൂപ പിഴയും വിധിച്ച് കോടതി. പരപ്പുപാറയിലെ വാടകവീട്ടിലും മറ്റുമായാണ് പീഡനം നടന്നതെന്നാണ് പരാതി.

കേസില്‍ യുവതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരമാണ് നാദാപുരം ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി 75 വര്‍ഷം തടവും 90,000 രൂപ പിഴയും വിധിച്ചത്. പാലക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വസന്ത(സന്ധ്യ- 42) യെയാണ് ജഡ്ജ് എം ശുഐബ് ശിക്ഷിച്ചത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വസന്തയ്‌ക്കെതിരായ കേസ്. പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തു കൊടുത്തതിന് വസന്തയ്‌ക്കെതിരെ ഇതേ കോടതിയില്‍ മൂന്നു കേസുകളും നിലവിലുണ്ട്.

Imprisonment | 10 വയസ്സുകാരിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കേസില്‍ യുവതിക്ക് 75 വര്‍ഷം തടവും 90,000 രൂപ പിഴയും

കുറ്റകൃത്യത്തെക്കുറിച്ചു വിവരം ഉണ്ടായിരുന്നിട്ടും മറച്ചുവച്ചതിന് കോട്ടയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുമുകത്ത് ദാസിനെ (42) ആറു മാസം തടവിനും കോടതി ശിക്ഷിച്ചു. കുറ്റ്യാടി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ടിപി ഫര്‍ശാദാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂടര്‍ മനോജ് അരൂര്‍ ഹാജരായി.

Keywords:  Assaulting Girl: Woman Sentenced to 75 Years in Prison, Fined Rs 90,000, Kozhikode, News, Assaulting Girl, Imprisonment, Court, Woman, Complaint, Judge, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia