Cricket | ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം; ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി
Sep 25, 2023, 16:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹാങ്ചൗ: (www.kvartha.com) ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സ്വർണം നേടി. തിങ്കളാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ശ്രീലങ്കയെ 19 റൺസിന് പരാജയപ്പെടുത്തിയാണ് വനിതാ ടീം വിജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യൻ ടീം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റിന് 116 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റിന് 97 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന 46 റൺസും ജെമിമ റോഡ്രിഗസ് 42 റൺസും നേടി. തുടക്കം മുതൽ സമ്മർദം നിലനിറുത്തിയ ഇന്ത്യൻ ടീമിന്റെ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി. അവസാന ഓവറിൽ ശ്രീലങ്കയ്ക്ക് 25 റൺസ് വേണമായിരുന്നു. എന്നാൽ മൂന്ന് റൺസ് മാത്രമാണ് ശ്രീലങ്കൻ ടീമിന് നേടാനായത്. ഇന്ത്യക്കായി ടിറ്റാസ് സാധു മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കയ്ക്ക് വെള്ളി മെഡൽ ലഭിച്ചു.
ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ ആദ്യ സ്വര്‍ണം നേടിയത്. ഞായറാഴ്ച മൂന്ന് വെള്ളി മെഡലുകളടക്കം ആകെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്.
രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ ആകെ 11 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
Keywords: News, National, Asian Games, Women's, Cricket, Gold Medal, Asian Games: Women's Cricket Team Win India's 2nd Gold.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.