Follow KVARTHA on Google news Follow Us!
ad

Gold Medal | സുവര്‍ണ നേട്ടം; ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണവുമായി ഇന്‍ഡ്യ; പുരുഷ വിഭാഗം എയര്‍ റൈഫിള്‍സില്‍ ലോക റെകോര്‍ഡോടെ നേട്ടം; റോവിങ്ങില്‍ 2 വെങ്കലവും കരസ്ഥമാക്കി

9 മെഡലുകളുമായി ഏഴാം സ്ഥാനത്ത് Asian Games, Men’s Air Rifle, Shooting Team, India, First Gold, Hangzhou 2023
ഹാങ്‌ചോ: (www.kvartha.com) ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം നേടി ഇന്‍ഡ്യ. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് ടീമാണ് ലോക റെകോര്‍ഡോടെ സ്വര്‍ണം നേടിയത്. ലോക ചാംപ്യന്‍ രുദ്രാങ്ക് പാട്ടീല്‍, ഒളിംപ്യന്‍ ദിവ്യാന്‍ഷ് പന്‍വാര്‍, ഐശ്വര്‍ പ്രതാപ് സിങ് തോമര്‍ എന്നിവരടങ്ങിയ സഖ്യം ചൈനയുടെ റെകോര്‍ഡാണ് മറികടന്നത്.

പാട്ടീലും തോമറും വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്. പന്‍വാറും ആദ്യ 8-ല്‍ ഫിനിഷ് ചെയ്തു, പക്ഷേ ഒരു എന്‍ഒസിയില്‍ രണ്ട് പേര്‍ക്ക് മാത്രമേ ഫൈനലില്‍ ഷൂട് ചെയ്യാന്‍ കഴിയൂ.

1893.7 പോയന്റാണ് ഇന്‍ഡ്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏഷ്യന്‍ ഗെയിംസ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഐശ്വര്‍ പ്രതാപ് സിങ് വെങ്കലവും നേടി. ഇന്‍ഡ്യന്‍ താരം രുദ്രാങ്ഷിനെ പിന്തള്ളിയാണ് തോമറിന്റെ നേട്ടം.

തിങ്കളാഴ്ച (25.09.2023) റോവിങ്ങില്‍ രണ്ടു വെങ്കലവും ഇന്‍ഡ്യ നേടി. ജസ്വീന്ദര്‍, ഭീം, പുനീത്, ആശിഷ് എന്നിവരടങ്ങിയ സഖ്യവും സത്‌നാം സിങ്, പര്‍മീന്ദര്‍ സിങ്, ജക്കാര്‍ ഖാന്‍, സുഖ്മീത് സിങ് എന്നിവരടങ്ങിയ സഖ്യവുമാണ് മെഡല്‍ നേടിയത്. ഇതോടെ റോവിങ്ങില്‍ മാത്രം ഇന്‍ഡ്യയ്ക്ക് അഞ്ച് മെഡലായി. ആകെ ഒന്‍പത് മെഡലുകളുമായി ഇന്‍ഡ്യ ഏഴാം സ്ഥാനത്താണ്.




Keywords: News, World, World-News, Sports, Sports-News, Rudrankksh Patil, Divyansh Singh Panwar, Aishwary Pratap Singh Tomar, Asian Games, Men’s Air Rifle, Shooting Team, India, First Gold, Hangzhou 2023, Asian Games 2023: Men’s air rifle shooting team wins India’s first gold of Hangzhou 2023.

Post a Comment