ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്ണെടുത്തതിന് പിന്നാലെ മഴ പെയ്യുകയായിരുന്നു. തുടര്‍ന്ന് കളി പൂര്‍ത്തിയാക്കാനായി മണിക്കൂറുകള്‍ കാത്തിരുന്നു. എന്നാല്‍ മഴ മാറാത്ത സാഹചര്യത്തിലാണ് ബാക്കി മത്സരം തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചത്. പാകിസ്താന്‍ ബൗളര്‍മാരുടെ മേല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്.
84 പന്തിലാണ് വിരാട് കോഹ്ലി സെഞ്ച്വറി തികച്ചത്. ഏകദിനത്തിലെ 47-ാം സെഞ്ചുറിയാണിത്. കൊളംബോ മൈതാനത്ത് തുടര്‍ച്ചയായ നാലാം ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയെന്ന പ്രത്യേകതയുമുണ്ട്. ഏകദിനത്തില്‍ 13000 റണ്‍സും കോഹ്ലി തികച്ചു. ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സില്‍ 13000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ്. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ ആദ്യ മത്സരത്തില്‍ രാഹുല്‍ ആക്രമിച്ച് കളിച്ചു. 100 പന്തിലാണ് രാഹുല്‍ സെഞ്ച്വറി തികച്ചത്. ഏകദിനത്തിലെ ആറാം സെഞ്ചുറിയാണിത്.
രോഹിതും ശുഭ്മാനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തന്റെ 50-ാം അര്‍ധസെഞ്ചുറിയാണ് ഹിറ്റ്മാന്‍ നേടിയത്. 49 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 56 റണ്‍സാണ് താരം അടിച്ചെടുത്തത്. ഏകദിന കരിയറിലെ എട്ടാം അര്‍ധസെഞ്ചുറിയാണ് കുറിച്ചത്. 52 പന്തില്‍ 10 ബൗണ്ടറികളോടെയാണ് ശുഭ്മാന്‍ 58 റണ്‍സെടുത്തത്. പാകിസ്താന് വേണ്ടി ഷദാബ് ഖാനും ഷഹീന്‍ അഫ്രീദിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Keywords: India, Pakistan, Asia Cup, Cricket, Sports, World News, Asia Cup 2023, Virat Kohli, KL Rahul, India vs Pakistan, Sports News, Cricket News, Asia Cup 2023: Kohli, Rahul centuries power India to 356 against Pakistan.
< !- START disable copy paste -->