iPhone | ഐഫോണ്‍ 15 വിൽപന തുടങ്ങിയതോടെ മികച്ച പ്രതികരണം; ആദ്യദിനം തന്നെ സ്വന്തമാക്കി സിനിമാ താരം ദിലീപും; പ്രമുഖ നഗരങ്ങളിൽ ദൃശ്യമായത് നീണ്ട ക്യൂ
Sep 23, 2023, 16:45 IST
കൊച്ചി: (www.kvartha.com) ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയുൾപെടെയുള്ള ഐഫോൺ 15 സീരീസ് രാജ്യത്ത് സ്റ്റോറുകളിലും ഓൺലൈനായും ഔദ്യോഗികമായി വിൽപനയ്‌ക്കെത്തിയതോടെ ആളുകളിൽ നിന്ന് മികച്ച പ്രതികരണം. വെള്ളിയാഴ്ച തുടങ്ങിയ വിൽപനയിൽ, ഐഫോണ്‍ 15 സീരീസ് സ്മാര്‍ട്‌ഫോണുകള്‍ ആദ്യ ദിവസം തന്നെ സ്വന്തമാക്കാനുള്ള ആവേശത്തിലായിരുന്നു ആപിള്‍ പ്രേമികൾ. മുംബൈ, ന്യൂഡെൽഹി തുടങ്ങിയ നഗരങ്ങളിലെല്ലാം നീണ്ട ക്യൂവാണ് ദൃശ്യമായത്.
വ്യാവസായിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഐഫോൺ 15 സീരീസിന്റെ വിൽപനയിൽ ഐഫോൺ 14 ന്റെ വൈകുന്നേരം ആറ് മണി വരെയുള്ള വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ 100% ത്തിലധികം വളർച്ചയാണ് ആദ്യ ദിവസം ഉണ്ടായത്. ഐഫോൺ 15 പ്രോ സീരീസാണ് കൂടുതൽ ഉപഭോക്താക്കൾ ബുക് ചെയ്തത്. രാജ്യത്തും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഉപകരണം വിൽക്കാൻ തുടങ്ങിയ അതേ ദിവസം തന്നെ ആപിൾ 'മെയ്ഡ്-ഇൻ-ഇൻഡ്യ ഐഫോൺ' ആദ്യമായി ലഭ്യമാക്കിയെന്ന സവിശേഷതയുമുണ്ട്.
ആദ്യദിനം തന്നെ സ്വന്തമാക്കി ദിലീപ്
ആദ്യ ദിവസം തന്നെ ഐഫോൺ 15 സ്വന്തമാക്കിയവരുടെ കൂട്ടത്തിൽ പ്രമുഖരുമുണ്ട്. ഐഫോൺ സെയിൽസ് - സർവീസ് രംഗത്തെ പ്രമുഖ ബ്രാൻഡായ ഐ സ്പെയറിൽ (iSpare) നിന്നും ആദ്യ ദിനം തന്നെ സിനിമാ താരം ദിലീപ് ഐഫോൺ 15 സീരിയസ് സ്വന്തമാക്കി. ഐ സ്പെയർ മാനജിംഗ് ഡയറക്ടർ നിസാം മുസാഫിർ, പാർട്ണർമാരായ വെങ്കിട് സുനിൽ, സൂരജ് എസ് കെ എന്നിവർ ചേർന്ന് വൈറ്റില ബ്രാഞ്ചിൽ വെച്ചാണ് ആദ്യ വിൽപന നടത്തിയത്.
വില
സെപ്‌റ്റംബർ 12-നാണ് ആപിൾ ഐഫോൺ 15 സീരീസ്, ആപിൾ വാച് സീരീസ് 9, ആപിൾ വാച് അൾട്രാ 2 എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഐഫോൺ 15-ന്റെ വില 79,900 രൂപയിൽ ആരംഭിക്കുന്നു. ഐഫോൺ 15 പ്ലസ് 89,900, ഐഫോൺ 15 പ്രോ 1,34,900, ഐഫോൺ 15 പ്രോ മാക്‌സ് 1,59,900 എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്.
Keywords: News, Kerala, Kochi, Apple, iPhone 15, Mobile Phone, Apple's iPhone 15 Goes on Sale Around the World.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.