ജില്ലയിലെ കൊക്കര്‍നാഗിലെ ഗാദുലിലെ വനത്തിലും മലയോര മേഖലയിലും ബുധനാഴ്ച മുതല്‍ ആരംഭിച്ച ഒരാഴ്ച നീണ്ട ഏറ്റുമുട്ടലാണ് ഇതോടെ അവസാനിച്ചത്. ലഷ്‌കര്‍ കമാന്‍ഡര്‍ ഉസൈര്‍ ഖാന്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ സ്ഥിരീകരിച്ചു. ഇയാളില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും കൂടാതെ മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്നും വിജയ് കുമാര്‍ പറഞ്ഞു. അനന്ത്‌നാഗ് ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊക്കര്‍നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ശാഖയായ ടിആര്‍എഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഉസൈര്‍ ഖാന്‍ എന്ന ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
Keywords: News, National, National-News, Malayalam-News, Anantnag News, Srinagar News, Gunfight Over, Lashkar Commander, Terrorists, Killed, Police, Uzair Khan, Additional Director General of Police, Kashmir, Vijay Kumar, Jammu, Kashmir, Lashkar-e-Taiba.