Follow KVARTHA on Google news Follow Us!
ad

Udhayanidhi Stalin | സംഗീതജ്ഞന്‍ എആര്‍ റഹ് മാനെ വിമര്‍ശിക്കാന്‍ ചിലര്‍ കാരണം കാത്തിരിക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിന്‍; അനിഷ്ട സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തി നടപടിയെടുക്കുമെന്നും ഉറപ്പ്

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണം Udhayanidhi Stalin, AR Rahman Concert Chaos Row, Amid Sanatana Dharma Stir, National News
ചെന്നൈ: (www.kvartha.com) സംഗീതജ്ഞന്‍ എആര്‍ റഹ് മാനെ വിമര്‍ശിക്കാന്‍ ചിലര്‍ കാരണം കാത്തിരിക്കുന്നുവെന്ന് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കംപനിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടത്തിയ എആര്‍ റഹ് മാന്‍ സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘാടനാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.



Amid Sanatana Dharma Stir, Udhayanidhi Stalin Wades Into AR Rahman Concert Chaos Row, Chennai, News, Politics, Udhayanidhi Stalin, AR Rahman Concert Chaos Row, Amid Sanatana Dharma Stir, Social Media, Police, Controversy, National News

ഉദയനിധിയുടെ വാക്കുകള്‍:

ഞാന്‍ എആര്‍ റഹ് മാന്റെ സംഗീത നിശയ്ക്ക് പോയിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അവസാന നിമിഷത്തെ തിരക്കാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണം. എആര്‍ റഹ് മാനെ വിമര്‍ശിക്കാന്‍ ചിലര്‍ കാരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അനിഷ്ട സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം തമിഴ്നാട് സര്‍കാര്‍ കണ്ടെത്തി നടപടിയെടുക്കും- എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എ ആര്‍ റഹ് മാനെ പിന്തുണച്ച് അദ്ദേഹത്തിന്റെ പെണ്‍മക്കളും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ നടന്ന 'മറക്കുമാ നെഞ്ചം' സംഗീതപരിപാടിയുടെ സംഘാടനത്തില്‍ വന്ന പിഴവിന്റെ പേരില്‍ സംഗീതസംവിധായകന്‍ എ ആര്‍ റഹ് മാനെ വിമര്‍ശിച്ചവര്‍ക്കെതിരെയാണ് മക്കളായ ഖ്വദീജയും റഹീമയും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ പലരും തങ്ങളുടെ പിതാവിനെ തട്ടിപ്പുകാരനായാണ് കാണുന്നതെന്നും ഇതെല്ലാം തരംതാഴ്ന്ന പൊളിറ്റിക്സിന്റെ ഭാഗമാണെന്നും ഇരുവരും കുറ്റപ്പെടുത്തിയിരുന്നു.

സെപ്തംബര്‍ 10നായിരുന്നു 'മറക്കുമാ നെഞ്ചം' എന്ന സംഗീതപരിപാടി. ആയിരക്കണക്കിന് പേരാണ് പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടികറ്റെടുത്തെങ്കിലും പലര്‍ക്കും വേദിയുടെ അടുത്തുപോലും എത്താന്‍ സാധിച്ചില്ല. 20,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടികറ്റുകളാണ് വിതരണം ചെയ്തത്. ഇതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്.

സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ പലരും വേദിക്കരികില്‍ എത്തി കാത്തു നിന്നിട്ടും അകത്തു പ്രവേശിക്കാന്‍ സാധിച്ചില്ല. തിരക്കില്‍പ്പെട്ട് പലര്‍ക്കും പരുക്കേറ്റതായും പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. തിരക്കിനിടയില്‍ കൊച്ചുകുട്ടികളെ കൈവിട്ടുപോയെന്നും ജനക്കൂട്ടത്തില്‍ നിന്നും തികച്ചും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നുമുള്ള പരസ്യപ്രതികരണങ്ങളും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്.

Keywords: Amid Sanatana Dharma Stir, Udhayanidhi Stalin Wades Into AR Rahman Concert Chaos Row, Chennai, News, Politics, Udhayanidhi Stalin, AR Rahman Concert Chaos Row, Amid Sanatana Dharma Stir, Social Media, Police, Controversy, National News.

Post a Comment