Youth Missing | അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങിയ 18 കാരന്‍ ഒഴുക്കില്‍പെട്ടു

 


ആലപ്പുഴ: (www.kvartha.com) ചേര്‍ത്തല അര്‍ത്തുങ്കലില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. അര്‍ത്തുങ്കല്‍ പറമ്പില്‍ ഹൗസില്‍ സഹദേവന്റെയും സുജയുടെയും മകന്‍ അഭിഷേകിനെ (18) ആണ് കടല്‍ തിരയില്‍ുെട്ട് കാണാതായത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്ന് കൂട്ടുകാരോടൊപ്പം അര്‍ത്തുങ്കല്‍ ഹാര്‍ബറിന് തെക്കുവശം, ജനക്ഷേമം ബീചിനുസമീപം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

അഭിഷേകിനെ തിരയില്‍പെട്ട് കാണാതാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.

Youth Missing | അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങിയ 18 കാരന്‍ ഒഴുക്കില്‍പെട്ടു


Keywords:  News, Kerala, Kerala-News, Accident-News, Alappuzha-News, Alappuzha News, Cherthala News, Arthunkal News, Youth, Missing, Bath, Sea, Alappuzha: Young man went missing while bathing in sea in Arthunkal.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia