Follow KVARTHA on Google news Follow Us!
ad

Found Dead | ആലപ്പുഴയില്‍ നെല്‍ കര്‍ഷകന്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

'സാമ്പത്തിക പ്രതിസന്ധിയും മകന്റെ അസുഖത്തെ തുടര്‍ന്നുമുള്ള മനോവിഷമം' Alappuzha News, Paddy, Farmer, Found Dead, Vandanam News, Police
ആലപ്പുഴ: (www.kvartha.com) നെല്‍ കര്‍ഷകനെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാനം നീലുകാടാണ് സംഭവം. ചിറയില്‍ രാജപ്പന്‍ (80) ആണ് മരിച്ചത്. രാവിലെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയും മകന്റെ അസുഖത്തെ തുടര്‍ന്നുമുള്ള മനോവിഷമത്തില്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.




Keywords: News, Kerala, Kerala-News, Regional-News, Police-News, Alappuzha News, Paddy, Farmer, Found Dead, Vandanam News, Police, Alappuzha: Paddy Farmer Found Dead.

Post a Comment