Fisherman Missing | മീന്‍ പിടിക്കുന്നതിനിടെ കടലില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍; അപകടം വള്ളത്തില്‍ നിന്നിറങ്ങി വലയിടുന്നതിനിടെ

 


ആലപ്പുഴ: (www.kvartha.com) കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി. മാരാരിക്കുളം തെക്കുപഞ്ചായതു വാഴക്കൂട്ടത്തില്‍ ജിബിന്‍ അലക്‌സാണ്ടറെ (30) ആണ് കാണാതായത്. കാട്ടൂരില്‍ തിങ്കളാഴ്ച (25.09.2023) പുലര്‍ചെ 5.30 ഓടെയാണു സംഭവം.

തീരത്തുനിന്ന് ഏതാനും കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. വള്ളത്തില്‍ നിന്നു കടലില്‍ ഇറങ്ങി വലയിടുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം. വള്ളത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ കടലില്‍ ഇറങ്ങി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജിബിന്‍ താഴ്ന്നുപോയതായും പറയുന്നു. ജിബിനായി തിരച്ചില്‍ തുടരുകയാണ്.

Fisherman Missing | മീന്‍ പിടിക്കുന്നതിനിടെ കടലില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍; അപകടം വള്ളത്തില്‍ നിന്നിറങ്ങി വലയിടുന്നതിനിടെ


Keywords: News, Kerala, Kerala-News, Local-News, Regional-News, Alappuzha News, Kattoor News, Fisherman, Missing, Sea, Labors, Search, Alappuzha: Fisherman missing in sea.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia