Follow KVARTHA on Google news Follow Us!
ad

Obituary | ആലപ്പുഴയില്‍ ഫിഷറീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു

അസ്വസ്ഥത തോന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് സംഭവം Alappuzha News, Aroor News, Fisheries Officer, Collapsed, Died
ആലപ്പുഴ: (www.kvartha.com) അരൂരില്‍ ജോലിക്കെത്തിയ ഫിഷറീസ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു. പ്രമോദ് യു നായര്‍ (46) ആണ് ആശുപത്രിയില്‍വെച്ച് മരിച്ചത്. തിങ്കളാഴ്ച (11.09.2023) രാവിലെയാണ് സംഭവം.

ഓഫീസിലേക്ക് വരുമ്പോള്‍ അസ്വസ്ഥത തോന്നിയ പ്രമോദ് സമീപത്തെ അരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ നെട്ടൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


Keywords: News, Kerala, Kerala-News, Alappuzha-News, Regional-News, Alappuzha News, Aroor News, Fisheries Officer, Collapsed, Died, Alappuzha: Fisheries officer collapsed and died. 

Post a Comment