Fishermen Died | മാരാരിക്കുളത്ത് മീന്‍പിടുത്തത്തിനിടെ കടലില്‍ കാണാതായ തൊഴിലാളി മരിച്ചു; മൃതദേഹം കണ്ടെത്തി
Sep 30, 2023, 11:16 IST
ആലപ്പുഴ: (KVARTHA) മാരാരിക്കുളത്ത് മീന്‍പിടുത്തത്തിനിടെ കടലില്‍ കാണാതായ തൊഴിലാളി മരിച്ചു. മീന്‍പിടുത്ത തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത് കാട്ടൂര്‍ വാഴക്കൂട്ടത്തില്‍ ജിബിന്‍ അലക്സാണ്ടര്‍ (28) ആണ് മരിച്ചത്.
തിരച്ചിലിനിടെ മൃതദേഹം പള്ളിത്തോട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ചെയാണ് കാട്ടൂര്‍ പടിഞ്ഞാറ് കടലില്‍ വല നീട്ടുന്നതിന് വള്ളത്തില്‍ നിന്നു കടലിലേക്ക് ഇറങ്ങിയപ്പോള്‍ ജിബിനെ കാണാതായത്. കാട്ടൂരില്‍ നിന്നു സുഹൃത്തുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ഉടന്‍ കരയിലെത്തിച്ച് ചേര്‍ത്തല ഗവ. താലൂക് ആശുപത്രിയിലേക്ക് മാറ്റും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.