ആലപ്പുഴ: (KVARTHA) പത്താം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. കൃഷ്ണപുരം സ്വദേശി ബിജുവിന്റെ മകന്‍ അഭിഷേക് (16) ആണ് മരിച്ചത്. കായംകുളം ദേവികുളങ്ങര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം.
കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു വിദ്യാര്‍ഥി അപകടത്തില്‍പെട്ടത്. പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ കുളത്തില്‍ മുങ്ങി മൃതദേഹം പുറത്തെടുത്തു.
Keywords: News, Kerala, Kerala-News, Alappuzha-News, Accident-News, Alappuzha News, Student, Drowned, Dead Body, Fire Force, Alappuzha: Class 10'th student drowned.