നവാക്ഷരി ട്രസ്റ്റിന്റെ ഭാഗവത നിര്‍വാഹണ സമിതിയുടെ നേതൃത്വത്തില്‍ വിചാര സത്രത്തിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം ഒക്ടോബര്‍ ഒന്നിന് രാവിലെ 10.30 ന് ചലച്ചിത്ര സംവിധായകനും ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റി മുരളി മോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പത്തു ദിവസമായി നടക്കുന്ന സത്രത്തില്‍ 151 ഭാഗവത ആചാര്യന്മാരും ഭാരതത്തിലെ വിവിധ മഠങ്ങളില്‍ നിന്നുള്ള മഠാധിപന്മാരും സംന്യാസി വര്യരും പങ്കെടുക്കും. ഒപ്പം വേദപണ്ഡിതരും ആധ്യാത്മിക പ്രഭാഷകരും. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്രം തെക്കേ നടയായിരുന്നു വേദി.
ഇതാദ്യമാണ് കണ്ണൂര്‍ ആതിഥ്യം വഹിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് നിര്‍വാഹണ സമിതി രൂപീകരണ യോഗം കണ്ണൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു ലൈബ്രറി ഹാളില്‍ രാവിലെ നാരായണീയം പാരായണത്തോടെ ആരംഭിക്കും.

തുടര്‍ന്ന് അഡ്വ എവി കേശവന്റെ ആധ്യാത്മിക പ്രഭാഷണം. രാവിലെ 10.30 ന് നടക്കുന്ന നിര്‍വാഹണ സമിതി രൂപീകരണ യോഗത്തില്‍ ഗുരുവായൂര്‍ അഖില ഭാരത ഭാഗവത സത്രം പ്രസിഡന്റ് കെ ശിവശങ്കരന്‍
അധ്യക്ഷത വഹിക്കും.
പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, കെവി സുമേഷ് എംഎല്‍എ, സോമേശ്വരി ദേവസ്വം തന്ത്രി പന്നിയോട്ടില്ലം മാധവന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം കമീഷണര്‍ കെ നന്ദകുമാര്‍, സ്വാമി ആത്മചൈതന്യ, ശശിധരന്‍ തമ്പാന്‍ മാനേജിംഗ് ട്രസ്റ്റി, സോമേശ്വരി ഗ്രൂപ് ഓഫ് ടെംപ്ള്‍സ്, ചൈതന്യ രസാമൃതദാസ് പ്രഭു ഇസ്‌കോണ്‍, കണ്ണൂര്‍ നാരായണ സ്വാമി (ശ്രീമദ് ഭാഗവത മഹാസത്രസമിതി വൈസ് പ്രസിഡന്റ് ), ശ്രീനി(ശ്രീമദ് ഭാഗവത മഹാസത്ര സമിതി ട്രഷറര്‍), രവീന്ദ്രനാഥ് ചേലേരി തുടങ്ങിയവര്‍ പങ്കെടുക്കും. സംഘാടകരായ സന്തോഷ് പുത്തലത്ത്, മനോഹരന്‍ ഇപി, ശിവദാസ് കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Akhila Bharata Shrimad Mahabhagavata Vichara Satram at Kannur, Kannur, News, Religion, Akhila Bharata Shrimad Mahabhagavata Vichara Satram, Inauguration, Press Meet, Kaithapram Damodaran Namboothiri, Murali Mohan, Kerala.