Cyber Fraud | നിങ്ങളുടെ 'സുഹൃത്തോ ബന്ധുവോ' വീഡിയോ കോൾ ചെയ്യും, പിന്നാലെ നിങ്ങളെ കൊള്ളയടിക്കും! എഐ ശത്രുവായി; സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ തട്ടിപ്പ് വ്യാപകമാവുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

 


ന്യൂഡെൽഹി: (www.kvartha.com) സ്‌മാർട്ട്‌ഫോണുകളിൽ നിന്നുള്ള സൗകര്യങ്ങൾ വർധിക്കുന്നതിനനുസരിച്ച് പ്രശ്‌നങ്ങളും കൂടുന്നു. നിരവധി പേരുടെ കൈകളിൽ സ്‌മാർട്ട്‌ഫോണുകളുടെ ലഭ്യതയും ഓൺലൈൻ പേയ്‌മെന്റ് സൗകര്യങ്ങൾ വർധിച്ചതും സൈബർ തട്ടിപ്പ് കേസുകളും അതിവേഗം വർധിക്കാൻ കാരണമായി. ഇപ്പോഴിതാ വാട്ട്‌സ്ആപ്പിലോ മറ്റേതെങ്കിലും സോഷ്യൽ പ്ലാറ്റ്‌ഫോമിലോ വീഡിയോ കോളിലൂടെ പുതിയ തരം തട്ടിപ്പ് വ്യാപകമാവുകയാണ്. വീഡിയോ കോളിൽ അപ്പുറത്ത് അജ്ഞാതനായ ഒരാളല്ല ഉണ്ടാവുക, മറിച്ച് നിങ്ങൾക്ക് പരിചയമുള്ള മുഖമോ, ബന്ധുവോ, സുഹൃത്തോ, അല്ലെങ്കിൽ വളരെ അടുത്ത ആരെങ്കിലുമോ ആയിരിക്കും എന്നതാണ് പ്രത്യേകത.

Cyber Fraud | നിങ്ങളുടെ 'സുഹൃത്തോ ബന്ധുവോ' വീഡിയോ കോൾ ചെയ്യും, പിന്നാലെ നിങ്ങളെ കൊള്ളയടിക്കും! എഐ ശത്രുവായി; സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ തട്ടിപ്പ് വ്യാപകമാവുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തന്റെ ആവശ്യം പറഞ്ഞുകൊണ്ട് ആ വ്യക്തി വീഡിയോ കോളിൽ പണം ചോദിക്കും. നിങ്ങൾ അത് വിശ്വസിക്കുകയും പണം അയയ്ക്കുകയും ചെയ്യുന്നതോടെ നിങ്ങൾ തട്ടിപ്പിന് ഇരയാകുന്നു. എന്നാൽ, വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട മുഖം ഒരിക്കലും നിങ്ങളുടെ സുഹൃത്തോ ബന്ധുവോ അല്ല എന്നതാണ് കാര്യം. അവരുടെ രൂപം നിര്‍മിത ബുദ്ധി (AI) യുടെ സഹായത്തോടെ ഉണ്ടാക്കിയ ശേഷം വീഡിയോ കോൾ ചെയ്ത് നിങ്ങളെ വിദഗ്ധമായി കബളിപ്പിക്കുകയാണ് ചെയ്യുന്നത്. സഹപ്രവര്‍ത്തകന്റെ രൂപം എഐ സഹായത്തോടെ ഉണ്ടാക്കിയ ശേഷം വീഡിയോ കോൾ ചെയ്തുള്ള കേരളത്തിലെ ആദ്യത്തെ പണം തട്ടല്‍ കോഴിക്കോട് നിന്നും കഴിഞ്ഞ ജൂലായിൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലക്ഷങ്ങളുടെ തട്ടിപ്പ്

കഴിഞ്ഞ ഒരു മാസത്തിനിടെ വാട്‌സ്ആപ്പ് വീഡിയോ കോളുകൾ വഴിയുള്ള നിരവധി തട്ടിപ്പുകൾ ഡെൽഹിയിൽ പുറത്തുവന്നിട്ടുണ്ടെന്ന് ഡെൽഹി പൊലീസിലെ സൈബർ ക്രൈം അഡൈ്വസർ കിസ്ലേ ചൗധരി പറയുന്നു. ഒരു സംഭവത്തിൽ ഒരു സ്ത്രീക്ക് വാട്‌സ്ആപ്പിൽ പുതിയ നമ്പറിൽ നിന്ന് വീഡിയോ കോൾ ലഭിച്ചു. കോളിൽ ഭർത്താവിന്റെ രൂപവും ശബ്ദവുമാണുണ്ടായിരുന്നത്. രണ്ട് ലക്ഷം രൂപ ഉടൻ കൈമാറാൻ അയാൾ യുവതിയോട് ആവശ്യപ്പെട്ടു, അത് യുവതി ചെയ്തു. പിന്നീടാണ് തട്ടിപ്പ് ബോധ്യമായത്.

തട്ടിപ്പിന് പിന്നിൽ?

സൈബർ കുറ്റവാളിയോ തട്ടിപ്പുകാരനോ ആദ്യം സോഷ്യൽ മീഡിയയിൽ നിന്ന് ഏതെങ്കിലും വ്യക്തിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കുമെന്ന് കിസ്ലേ വിശദീകരിക്കുന്നു. ആ വ്യക്തിയുമായി അടുപ്പമുള്ളവരെ കണ്ടെത്തിയ ശേഷം, പോസ്റ്റിലെ കമന്റുകളും പെരുമാറ്റവും വായിക്കുന്നു. അതിനു ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ഒരാളുടെ മുഖവും ശബ്ദവും ശേഖരിച്ച ശേഷം തട്ടിപ്പ് നടത്താൻ ആഗ്രഹിക്കുന്ന ആളുടെ നമ്പർ ശേഖരിച്ച് വാട്സാപ്പിൽ വിളിക്കുന്നു.

എന്തുകൊണ്ടാണ് ആളുകൾക്ക് തിരിച്ചറിയാൻ കഴിയാത്തത്?

ഒരു ഹാക്കറിനോ മറ്റ് തട്ടിപ്പുകാർക്കോ ഏത് ചിത്രമെടുക്കാനും ആ മുഖത്ത് നിന്ന് ഭാവങ്ങളും ശബ്ദങ്ങളും കാണിക്കാൻ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ എളുപ്പത്തിൽ കഴിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, വിട പറഞ്ഞ പ്രമുഖരുടെ മുഖഭാവങ്ങളോടെ പാട്ടുകൾ പാടുന്നത് കാണിക്കുന്ന അത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലൂടെ ഹാക്കർമാർക്ക് ആളുകളുടെ മുഖവും ശബ്ദവും വീഡിയോ കോളുകളിൽ എളുപ്പത്തിൽ ഉപയോഗിക്കാനാകും.

തട്ടിപ്പ് ഒഴിവാക്കാനുള്ള മാർഗം

എപ്പോഴും പുതിയ നമ്പറിൽ നിന്നാണ് കോൾ വിളിക്കുന്നത് എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഭർത്താവിന്റെയോ മകന്റെയോ മകളുടെയോ ബന്ധുവിന്റെയോ മറ്റുള്ളവരുടെയോ മുഖവുമായി നിങ്ങൾക്ക് വീഡിയോ കോൾ ലഭിക്കുന്നുണ്ടെങ്കിലും, നമ്പർ പുതിയതായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ നമ്പർ സേവ് ചെയ്തിരിക്കുന്ന ആരുടെയെങ്കിലും വീഡിയോ കോൾ പുതിയ നമ്പറിൽ നിന്നാണ് വരുന്നതെങ്കിൽ, ശ്രദ്ധിക്കുക, പണം ചോദിക്കുമ്പോൾ ഒരിക്കലും നൽകരുത്.

അത്തരത്തിലുള്ള ഏതെങ്കിലും വീഡിയോ കോൾ വരുകയാണെങ്കിൽ, എല്ലായ്പ്പോഴും കോൾ വിച്ഛേദിച്ച് ആദ്യം ആ നമ്പറിൽ ഒരു സാധാരണ കോൾ ചെയ്ത് വിവരങ്ങൾ നേടുക, അതിനുശേഷം മാത്രമേ പണം കൈമാറുന്നതിനെക്കുറിച്ച് ചിന്തിക്കാവൂ. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജകോളുകൾ ലഭിച്ചാലുടൻ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930 ൽ അറിയിക്കുക. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.

Keywords: News, National, New Delhi, Cyber Fraud, AI Scam, Lifestyle,  AI-based Deepfake fraud, all about the new scam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia