Follow KVARTHA on Google news Follow Us!
ad

Farmer Died | അടിമാലിയില്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

ഉടന്‍ താലൂക് ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല Adimali News, Farmer, Died, Collapsed, Panickankudy News, Tapioca
അടിമാലി: (www.kvartha.com) കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. പണിക്കന്‍കുടി കുളത്തും കരയില്‍ സുരേന്ദ്രന്‍ (കുഞ്ചന്‍- 58) ആണ് മരിച്ചത്. മരച്ചീനി തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. 

ഉടന്‍ തന്നെ വീട്ടുകാര്‍ അടിമാലി താലൂക് ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ- പൊന്നമ്മ.  മക്കള്‍- സുധീഷ്, ശ്രുതി, സുജിത്. മരുമക്കള്‍- രശ്മി, റെജി.

കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ച സംഭവവും ഇടുക്കിയില്‍ കഴിഞ്ഞ ആഴ്ച റിപോര്‍ട് ചെയ്തു. വെളിച്ചിക്കാല ബദരിയ ബിഎഡ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ കൊല്ലം നെടുമ്പന മുട്ടയ്ക്കാവ് മഞ്ഞക്കര സ്വദേശി സഫ്‌ന സലീം (21) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം കുട്ടിക്കാനം വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം നില്‍ക്കുമ്പോഴാണ് സഫ്‌ന കുഴഞ്ഞു വീണത്. ഉടനെ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

News, Kerala, Kerala-News, Obituary, Obituary-News, Adimali News, Panickankudy News, Tapioca, Farmer, Died, Collapsed, Adimali: Farmer collapsed and died.


Keywords: News, Kerala, Kerala-News, Obituary, Obituary-News, Adimali News, Panickankudy News, Tapioca, Farmer, Died, Collapsed, Adimali: Farmer collapsed and died. 


Post a Comment