Ramesh Pisharody| 'നല്ല ആണത്തമുള്ള ശില്പം, കണ്‍ഗ്രാറ്റ്സ്'; ചര്‍ചയായി രാജ്യാന്തര പുരസ്കാരം നേടിയ ചിത്രം പങ്കുവച്ച നടന് ടൊവിനോ തോമസിന്റെ ഫോടോയ്ക്ക് നടന് പിഷാരടിയുടെ കമന്റ്
Sep 28, 2023, 07:37 IST
കൊച്ചി: (KVARTHA) രാജ്യാന്തര പുരസ്കാരം നേടിയ ചിത്രം പങ്കുവച്ച നടന് ടൊവിനോ തോമസിന്റെ ഫേസ്ബുക് പേജില്‍ നടന് രമേശ് പിഷാരടി കുറിച്ച കമന്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയായി. പുരസ്കാര ശില്പവുമായി നില്ക്കുന്ന ടൊവിനോയുടെ പടത്തിനു കമന്റായി പിഷാരടി കുറിച്ചത് ഇങ്ങനെ; 'നല്ല ആണത്തമുള്ള ശില്പം, കണ്‍ഗ്രാറ്റ്സ്.'
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ അവാര്‍ഡ് ശില്പം സംബന്ധിച്ച് നടന് അലന്‍സിയര്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പ്രത്യേക ജൂറി പരാമര്‍ശം എന്ന പേരില്‍ അവാര്‍ഡും 25,000 രൂപയും തന്ന് അപമാനിക്കരുത് എന്നും പുരസ്കാരമായി പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്.
2022-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിനായിരുന്നു. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആണ്‍കരുത്തുള്ള ഒരു പ്രതിമയെ തരണമെന്നും അത് കിട്ടുന്ന ദിവസം താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.
2022-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിനായിരുന്നു. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആണ്‍കരുത്തുള്ള ഒരു പ്രതിമയെ തരണമെന്നും അത് കിട്ടുന്ന ദിവസം താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.
Keywords: Actor Ramesh Pisharody's Facebook comment goes viral, Kochi, News, Actor Ramesh Pisharody, FB Comment, Social Media, Controversy, Tovino Thomas, Award, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.