Follow KVARTHA on Google news Follow Us!
ad

Grow Vasu | പ്രതിഷേധം ഫലം കണ്ടു; ഒടുവില്‍ ഒന്നരമാസത്തിനുശേഷം ഗ്രോ വാസുവിന് ജയില്‍ മോചനം

കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ് Activist Grow Vasu, Acquitted From Jail, Court, Kerala News
കുന്നമംഗലം:(www.kvartha.com) പ്രതിഷേധം ഫലം കണ്ടു, ഒടുവില്‍ ഒന്നരമാസത്തെ ജയില്‍ വാസത്തിനുശേഷം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു(94) വിന് മോചനം. ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡികല്‍ കോളജ് മോര്‍ചറി പരിസരത്ത് മൃതദേഹങ്ങള്‍ എത്തിച്ചപ്പോള്‍ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തെന്ന കേസിലാണ് ഗ്രോ വാസു ജയിലിലായത്.
Activist Grow Vasu Acquitted from Jail, Kozhikode, News, Activist Grow Vasu, Acquitted From Jail, Court, Protest, Court, Criticism, Kerala News

കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഗതാഗതം തടഞ്ഞുവെന്നതടക്കം വാസുവിനെതിരായ ഒരു കുറ്റവും തെളിയിക്കാനായില്ലെന്ന് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിപി അബ്ദുല്‍ സത്താര്‍ വ്യക്തമാക്കി.

ജാമ്യത്തിലിറങ്ങാന്‍ സാധിക്കുമായിരുന്നിട്ടും ഗ്രോ വാസു അതിന് തയാറായിരുന്നില്ല. അതേസമയം ഒരു വയോധികനെ ജയിലില്‍ പാര്‍പിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം.

Keywords: Activist Grow Vasu Acquitted from Jail, Kozhikode, News, Activist Grow Vasu, Acquitted From Jail, Court, Protest, Court, Criticism, Kerala News.

Post a Comment