Follow KVARTHA on Google news Follow Us!
ad

Accidental Death | കോട്ടയം സ്വദേശിയായ യുവാവ് അബൂദബിയില്‍ വാഹനമിടിച്ച് മരിച്ചു

ഭൂഗര്‍ഭ പാതയില്‍ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരിക്കവെയാണ് അപകടം Abu Dhabi News, Yas Island, Malayali, Youth, Died, Road Accident
അബൂദബി: (www.kvartha.com) മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു. കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണില്‍ ടിറ്റു തോമസ് (25) ആണ് യാസ് ഐലന്‍ഡില്‍ വാഹനമിടിച്ച് മരിച്ചത്. ഭൂഗര്‍ഭ പാതയില്‍ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരിക്കവെ നിയന്ത്രണം വിട്ട വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ടിറ്റു തല്‍ക്ഷണം മരിച്ചു.

തത്‌വീര്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക എല്‍എല്‍സിയില്‍ അസിസ്റ്റന്റ് ടെക്‌നീഷ്യനായിരുന്നു. തോമസിന്റെയും മേരിയുടെയും മകനാണ്. സഹോദരങ്ങള്‍: ടിബിന്‍ തോമസ്, പരേതയായ ലിറ്റി തോമസ്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.


Keywords: News, Gulf, Gulf-News, Accident-News, Abu Dhabi News, Malayali, Youth, Died, Road Accident, Abu Dhabi: Malayali Youth died in road accident.

Post a Comment