Follow KVARTHA on Google news Follow Us!
ad

DCGI Alert | അസിഡിറ്റിക്കും ഗ്യാസിനും എതിരെ ഈ ജനപ്രിയ മരുന്ന് ഉപയോഗിക്കുന്നുണ്ടോ? ആരോഗ്യത്തെ ബാധിച്ചേക്കാം! മുന്നറിയിപ്പുമായി ഡിജിസിഎ; തിരിച്ചുവിളിച്ച് കമ്പനി

എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അറിയിക്കാന്‍ നിര്‍ദേശം DCGI Alert, Health, Lifestyle, Diseases, ആരോഗ്യ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) അസിഡിറ്റിക്കും ഗ്യാസിനുമെതിരെ ഉപയോഗിക്കുന്ന ജനപ്രിയ മരുന്നാണ് ഡീജെന്‍ ജെല്‍ (Digene Gel). എന്നാല്‍ കഴിഞ്ഞ ദിവസം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (DCGA) രോഗികളോടും ആരോഗ്യപരിപാലന വിദഗ്ധരോടും ഡീജെന്‍ ജെല്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്, സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡിജിസിഎ ഔദ്യോഗിക വെബ്സൈറ്റില്‍ ഡീജെന്‍ ജെലിനെക്കുറിച്ച് ഉപദേശം പുറപ്പെടുവിക്കുകയും ഈ മരുന്ന് സുരക്ഷിതമല്ലെന്നും വ്യക്തമാക്കി.
     
DCGI Alert, Health, Lifestyle, Diseases, National News, Health Tips, Health News, Abbott Recalls Batches of Antacid Digene Gel, DCGI Issues Alert.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അബോട്ട് ഇന്ത്യയാണ് ഡീജെന്‍ ജെല്‍ നിര്‍മിക്കുന്നത്. ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, മൊത്തവ്യാപാര വിതരണക്കാര്‍, റെഗുലേറ്ററി അതോറിറ്റികള്‍ എന്നിവര്‍ക്ക് ഡീജെന്‍ ജെല്‍ തിരിച്ചുവിളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ അത് ശ്രദ്ധിക്കണമെന്നും അതിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നും ഡിജിസിഎ രോഗികളോട് നിര്‍ദേശിക്കുന്നു.

ഡിജിന്‍ ജെലിന്റെ ഒരു ബാച്ച് മിന്റ് ഫ്‌ലേവറും നാല് ബാച്ച് ഓറഞ്ച് ഫ്‌ലേവറും കമ്പനി ആദ്യം തിരിച്ചുവിളിച്ചതായി ഡിജിസിഎ നോട്ടീസില്‍ പറയുന്നു. ഇതില്‍ കയ്പ്പും വെള്ള നിറവും വിചിത്രമായ ദുര്‍ഗന്ധവും വരുന്നതായി ഓഗസ്റ്റ് ആദ്യം തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതിനുശേഷം, ഒരാഴ്ചയ്ക്കുള്ളില്‍, കമ്പനി ഗോവയിലെ പ്ലാന്റില്‍ നിര്‍മിച്ച മരുന്നിന്റെ എല്ലാ പുതിന, ഓറഞ്ച്, മിക്‌സഡ് ഫ്രൂട്ട് ഫ്‌ലേവര്‍ ബാച്ചുകളും തിരിച്ചുവിളിച്ചിരുന്നു.

ഈ ജെല്‍ ഉപയോഗിച്ചതിന് ശേഷം സംശയാസ്പദമായ എന്തെങ്കിലും കേസുകള്‍ ഡോക്ടര്‍മാരുടെ അടുത്ത് വന്നാല്‍ ഉടന്‍ തന്നെ അറിയിക്കണമെന്ന് ഡിജിസിഎ പുറത്തിറക്കിയ കത്തില്‍ പറയുന്നു. എന്നിരുന്നാലും, മരുന്ന് ഉപയോഗിച്ചതിന് ശേഷം ഇതുവരെ സംശയാസ്പദമായ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, ഡീജെന്‍ സിറപ്പ് ഉപയോഗിക്കുന്നത് ദോഷകരമാണ്. അത്തരമൊരു സാഹചര്യത്തില്‍, അത് ഉപയോഗിക്കുന്നതിന് മുമ്പ്, ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡിനെക്കുറിച്ചും അത് ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും ഡോക്ടറില്‍ നിന്ന് അറിഞ്ഞിരിക്കുക.

Keywords: DCGI Alert, Health, Lifestyle, Diseases, National News, Health Tips, Health News, Abbott Recalls Batches of Antacid Digene Gel, DCGI Issues Alert.
< !- START disable copy paste -->

Post a Comment