Aadhaar Fraud | ആധാർ കാർഡ് വിശദാംശങ്ങളുടെ ദുരുപയോഗം എങ്ങനെ തടയാം? സർക്കാർ പറയുന്ന ചില നുറുങ്ങുകൾ ഇതാ

 


ന്യൂഡെൽഹി: (www.kvartha.com) യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കൾക്ക് വ്യാജ ലിങ്കുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ആധാറിന്റെ യഥാർഥ ലിങ്കുകളിൽ മാത്രം ക്ലിക്ക് ചെയ്യണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആധാർ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള വിവരങ്ങൾക്കും, എപ്പോഴും യുഐഡിഎഐ ഔദ്യോഗിക വെബ്‌സൈറ്റ് (http://uidai(dot)govi(dot)in), എം ആധാർ ആപ്പ് (mAadhaar), മൈ ആധാർ പോർട്ടൽ (myAadhaar) അല്ലെങ്കിൽ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകൾ എന്നിവയെ മാത്രമേ വിശ്വസിക്കാവൂവെന്നും യുഐഡിഎഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

Aadhaar Fraud | ആധാർ കാർഡ് വിശദാംശങ്ങളുടെ ദുരുപയോഗം എങ്ങനെ തടയാം? സർക്കാർ പറയുന്ന ചില നുറുങ്ങുകൾ ഇതാ

ഫിഷിംഗ് ലിങ്കുകളിൽ ക്ലിക്കുചെയ്യുമ്പോൾ ആളുകൾ തട്ടിപ്പിനിരയായ കേസുകൾ മുമ്പ് ഉണ്ടായിട്ടുള്ളതിനാൽ യുഐഡിഎഐയിൽ നിന്നുള്ള ഈ മുന്നറിയിപ്പ് വളരെ പ്രധാനമാണ്. ആധാർ കാർഡിന്റെ ഉപയോഗം എത്ര വേഗത്തിലാണോ അത്രയും വേഗത്തിലാണ് അതിന്റെ ദുരുപയോഗവും വർധിച്ചുകൊണ്ടിരിക്കുന്നത്. ഒരു വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാൻ പലപ്പോഴും ആധാർ കാർഡ് ഉപയോഗിക്കുന്നു. അതുകൊണ്ട് ഇത് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അല്ലാത്തപക്ഷം മറ്റൊരാൾ അത് ദുരുപയോഗം ചെയ്ത് നിങ്ങളെ കുടുക്കിയേക്കാം. ആധാർ കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ഒഴിവാക്കാനുള്ള ചില വഴികൾ ഇതാ.

* സമാന രൂപത്തിലുള്ള വെബ്‌സൈറ്റുകൾ

തട്ടിപ്പുകാർ സമാന രൂപത്തിലുള്ള വെബ്‌സൈറ്റുകൾ സജ്ജീകരിക്കുകയും തങ്ങളുടെ വെബ്‌സൈറ്റ് യഥാർഥ യുഐഡിഎഐ വെബ്‌സൈറ്റാണെന്ന് തോന്നിപ്പിക്കുകയും ചെയ്യും. ആളുകൾ തങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റിന്റെ യുആർഎൽ (URL) പരിശോധിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ഉപദേശിക്കുന്നു. ഉദാഹരണത്തിന്: യുഐഡിഎഐ-യുടെ വെബ്സൈറ്റ് യുആർഎൽ http://uidai(dot)govi(dot)in ആണ്. അതിനാൽ ആരെങ്കിലും നിങ്ങൾക്ക് http://uidai(dot)gov(dot)com അല്ലെങ്കിൽ http://uidai(dot)gov(dot)org എന്നിങ്ങനെയുള്ള ഒരു ലിങ്ക് ഫോർവേഡ് ചെയ്യുകയാണെങ്കിൽ, ഇവ യാഥാർഥമല്ലെന്ന് മനസിലാക്കുക.

* ആപ്പുകൾ

ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഉൾപ്പെടെയുള്ള യുഐഡിഎഐയുടെ ശരിയായ ലിങ്കുകളെക്കുറിച്ച് അധികൃതർ ഇടയ്ക്കിടെ ഓർമിപ്പിക്കാറുണ്ട്. യുഐഡിഎഐയുടെ വെബ്‌സൈറ്റിൽ ആൻഡ്രോയിഡ്, ഐഒഎസ് ആപുകൾക്കുള്ള ക്യുആർ കോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

* ആധാർ സ്വതന്ത്രമായി ഉപയോഗിക്കുക, എന്നാൽ ശ്രദ്ധിക്കുക

നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാനും ഇടപാടുകൾ നടത്താനും ബാങ്ക് അക്കൗണ്ട് നമ്പർ, പാൻ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ ആവശ്യമുള്ളിടത്തെല്ലാം ഉപയോഗിക്കുന്നത് പോലെ
ഒരു മടിയും കൂടാതെ ആധാർ കാർഡും ഉപയോഗിക്കാം. എന്നാൽ ട്വിറ്റർ, ഫേസ്‌ബുക് തുടങ്ങിയ പൊതു പ്ലാറ്റ്‌ഫോമുകളിൽ ഇവ പോസ്റ്റ് ചെയ്യരുത്.

ആളുകൾ അവരുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളോ അല്ലെങ്കിൽ ചെക്കോ സാധനങ്ങൾ വാങ്ങുമ്പോൾ, അല്ലെങ്കിൽ സ്കൂൾ ഫീസ്, വെള്ളം, വൈദ്യുതി, ടെലിഫോൺ തുടങ്ങിയവയുടെ പണം അടക്കുമ്പോഴോ ആണ് ഉപയോഗിക്കാറുള്ളത്. അതുപോലെ, നിങ്ങളുടെ ഐഡന്റിറ്റി സ്ഥാപിക്കാൻ ആധാർ സൗജന്യമായി ഉപയോഗിക്കാം. ആധാർ ഉപയോഗിക്കുമ്പോൾ, മറ്റ് രേഖകളുടെ കാര്യത്തിൽ നിങ്ങൾ കാണിക്കുന്ന അതേ തലത്തിലുള്ള സൂക്ഷ്മത ഇവിടെയും പുലർത്തുക.

ആധാർ നമ്പർ നിരവധി സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പല വിവരങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, ഒരു ആധാറിൽ നമ്മുടെ ജനനത്തീയതി, ലിംഗഭേദം, പൂർണ വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ, വിരലടയാളം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു വശത്ത്, ഈ വിവരങ്ങളെല്ലാം ഉള്ളത് അർഥമാക്കുന്നത് ആധാർ കെവൈസി ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാമെന്നാണ്. മറുവശത്ത്, തട്ടിപ്പുകാരോ ഹാക്കർമാരോ എങ്ങനെയെങ്കിലും നമ്മുടെ ആധാർ കൈവശപ്പെടുത്തിയാൽ ഈ വിവരങ്ങളെല്ലാം തെറ്റായ കൈകളിൽ എത്തിയേക്കാം എന്നും അറിഞ്ഞിരിക്കുക.

'തട്ടിപ്പുകാരെ സൂക്ഷിക്കുക. ആധാർ അപ്‌ഡേറ്റുകൾക്കായി യുഐഡിഎഐ ഒരിക്കലും നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ) അല്ലെങ്കിൽ അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകൾ ഇമെയിൽ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി ആവശ്യപ്പെടില്ല', 2023 ഓഗസ്റ്റിൽ ആധാർ സംരക്ഷിക്കുന്നതിനെക്കുറിച്ച് യുഐഡിഎഐ ട്വീറ്റ് ചെയ്തു.

Aadhaar, Fraud, Govt, Tips, Lifestyle, UIDAI, KYC, Documents, Biometric, App, Aadhaar Fraud: How to prevent misuse of Aadhaar card details, Govt shares tips.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia